Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്: ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് പെടാപ്പാട്

text_fields
bookmark_border
ന്യൂനപക്ഷ സ്കോളര്‍ഷിപ്: ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് പെടാപ്പാട്
cancel

നാദാപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പെടാപ്പാട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന് സമര്‍പ്പിക്കേണ്ട രേഖകളുടെ ആധിക്യവും ഇവ അപ്ലോഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുമാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വട്ടംകറക്കുന്നത്.

അപേക്ഷകന്‍െറ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടെ എട്ട് രേഖകളാണ് കമ്പ്യൂട്ടര്‍ വഴി ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുവദിക്കുന്ന അധികൃതര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്‍െറ കോപ്പി, ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെയും അപേക്ഷകന്‍െറയും വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇതിനുപുറമെ അപേക്ഷാഫോറം, ഫോട്ടോ തുടങ്ങി എട്ടോളം രേഖകളാണ് ഓണ്‍ലൈനായി നല്‍കേണ്ടത്.

ഇത്രയും രേഖകള്‍ സ്കാന്‍ ചെയ്ത് നിശ്ചിത കിലോബൈറ്റിലാക്കിവേണം സമര്‍പ്പിക്കാന്‍.അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ നെറ്റ് കഫേകളെയാണ് ആശ്രയിക്കുന്നത്. സ്കാനിങ്ങിനും ഓണ്‍ലൈന്‍ വഴി ഇവ അയക്കുന്നതിനുമായി 100 രൂപയെങ്കിലും ചെലവഴിക്കേണ്ടിവരുന്നതായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് അനുവദിക്കുന്നത്. ഒ.ബി.സി പ്രീമെട്രിക്, മൗലാന ആസാദ് സ്കോളര്‍ഷിപ്, പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓമോ സ്കോളര്‍ഷിപ് എന്നിവയാണ് ഇപ്പോള്‍ ലഭ്യമായ സ്കോളര്‍ഷിപ്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ള ഒമ്പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍, എട്ടാം ക്ളാസുകാര്‍ക്ക് അപേക്ഷ സ്ഥാപനമേധാവി വഴി നേരിട്ട് സമര്‍പ്പിക്കാന്‍ അനുവാദമുണ്ട്.
 ഇത്രയുമൊക്കെ ബുദ്ധിമുട്ടി അപേക്ഷനല്‍കിയാല്‍ ലഭിക്കുന്നത് 1000 രൂപയുടെ സ്കോളര്‍ഷിപ്പാണ്. പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കേ ഇത് ലഭിക്കുകയുള്ളൂ. സ്കോളര്‍ഷിപ് തുകകള്‍ സ്ഥാപനമേധാവിക്ക് നേരിട്ട് അനുവദിച്ച് വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് ബാങ്ക് അക്കൗണ്ട് വഴിയാക്കിയിട്ടുണ്ട്.

 ഇതിനായി വിദ്യാര്‍ഥികള്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സീറോ ബാലന്‍സില്‍ അക്കൗണ്ട് എടുക്കണം. അക്കൗണ്ട് തുടങ്ങാനുള്ള നൂലാമാലകളൊക്കെ തരണംചെയ്തുവേണം പാസ്ബുക് സഹിതം ഓണ്‍ലൈനായി അപേക്ഷിക്കാന്‍. അക്കൗണ്ട് നമ്പര്‍ പിശകുകാരണം കഴിഞ്ഞവര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് മുടങ്ങിയത് ഏറെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story