Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 5:09 AM IST Updated On
date_range 6 Oct 2015 5:09 AM ISTകേരള സമൂഹം അനാഥത്വത്തില്‍ -എം. മുകുന്ദന്
text_fieldsbookmark_border
ന്യൂഡല്‍ഹി: കേരള സമൂഹം അനാഥത്വം പേറുകയാണെന്ന് പ്രമുഖ സാഹിത്യകാരന് എം. മുകുന്ദന്. ഇടര്ച്ചവരുമ്പോള് വഴികാട്ടാന്‍ പറ്റിയവര്‍ മുമ്പുണ്ടായിരുന്നു.
അരുതായ്മകള്‍ക്കു മുന്നില്‍ അന്ധാളിച്ച് പൊട്ടിത്തെറിക്കുന്ന പരുവത്തില്‍ നില്‍ക്കുകയാണ് ഇന്നത്തെ മലയാളി. ശരിതെറ്റുകള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ചുറ്റുപാടില്‍, ഓരോ വിഷയത്തോടും അമിതമായി പ്രതികരിക്കുന്നവരായി അവര്‍ മാറി. കണ്ണില്‍ അമിതാവേശത്തിന്‍െറ തീയുമായി നില്‍ക്കുകയാണ് മലയാളിയെന്ന് എം. മുകുന്ദന് പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തിന്‍െറ പുതിയ പ്രവര്‍ത്തനവര്‍ഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന സാഹചര്യങ്ങള്‍ കേരളത്തെ പ്രവചിക്കാന്‍ പറ്റാത്ത ആകസ്മികതകളുടെ നാടായി മാറ്റിയിരിക്കുകയാണെന്ന് മുകുന്ദന് പറഞ്ഞു.
കൂട്ടായ്മകളുടെ കരുത്തില്‍ വളര്‍ന്ന കേരളത്തില്‍ ഇപ്പോള്‍ ഓരോരുത്തരും ഓരോ പാര്‍ട്ടിയായി വേര്തിരിഞ്ഞുനില്ക്കുന്നു. കേരളത്തിന് പുറത്തുജീവിക്കുകയും ഗൃഹാതുരത്വം പേറുകയും ചെയ്യുന്ന പ്രവാസികളാണ് നല്ല മലയാളി.
യുക്തിസഹമായ വഴികളിലൂടെയല്ല കേരളം മുന്നോട്ടുപോവുന്നത്. തീരാത്ത കലഹങ്ങളും ഒച്ചപ്പാടുകളും അതിന്‍െറ ബാക്കിയാണ്. യുക്തിരാഹിത്യവും ഫാന്റസിയും സമൂഹത്തില്‍ നിറഞ്ഞിരിക്കുന്നു.
സമരവും ചടങ്ങാണ്. മാധ്യമസൃഷ്ടികളായ നേതാക്കള്‍. കേരള സമൂഹത്തിന് ഇന്നലെകളിലെ പ്രശ്നം വിശപ്പായിരുന്നെങ്കില്, ഇന്ന് വാഹനം പാര്ക്കുചെയ്യാന് സ്ഥലമില്ളെന്ന വേവലാതിയായി അത് മാറിയിരിക്കുന്നുവെന്ന് മുകുന്ദന് പറഞ്ഞു. പ്രസിഡന്റ് പ്രശാന്ത് രഘുവംശം, സെക്രട്ടറി എം. പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
