എം. ബാവ മൂപ്പന് അന്തരിച്ചു
text_fieldsആലുവ: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ആലുവ മണ്ടായപ്പുറത്ത് എം. ബാവ മൂപ്പന് (83) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45 ന് ആലുവയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ആലുവ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡീലറും കൊരട്ടി വുഡ് ഹൗസ് ലിമിറ്റഡ് ചെയര്‍മാനുമായിരുന്നു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കല്പകഞ്ചേരി എം.ഇ.എസ് ഹൈടെക് സ്കൂള്‍ രക്ഷാധികാരി, ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, എ.ഐ.സി.എല്‍ ഡയറക്ടര്‍, ആലുവ ഫ്രൈഡേ ക്ളബ് പ്രസിഡന്റ്, അസ്ഹറുല്‍ ഉലൂം ഇസ്ലാമിക് കോംപ്ളക്സ് ചെയര്മാന്, ഐഡിയല്‍ ഇസ്ലാമിക് ട്രസ്റ്റ് ചെയര്മാന്, കൊച്ചിന് പബ്ളിക് സ്കൂള്‍ സ്ഥാപക മാനേജ്മെന്റ് ട്രസ്റ്റി, ക്രസന്റ് പബ്ളിക് സ്കൂള്‍ ട്രസ്റ്റി, ഫോറം ഫോര്‍ ഫെയ്ത്ത് ആന്‍ഡ് ഫ്രറ്റേണിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നിസ മൂപ്പന്. മക്കള്‍: അജിത് അന്‍സാര്‍ മൂപ്പന് (എം.ഡി, വുഡ് ഹൗസ് ലിമിറ്റഡ്), ബിജിത് മൂപ്പന് (യു.എസ്.എ), സുനിത മെഹര്‍ അലി (മസ്കത്ത്). മരുമക്കള്‍: ഡോ. മെഹര്‍ അലി (കാര്‍ഡിയോളജിസ്റ്റ്, സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍, മസ്കത്ത്), ജസീല, നബീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
