ആദിവാസി കുടിയിലെ വെടിവെപ്പ്: മൃതദേഹം കണ്ടത്തെി
text_fields
മറയൂര്‍: ആദിവാസി കുടിയില്‍ കുടിപ്പകയെ തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയ ആളുടെ മൃതദേഹം കണ്ടത്തെി. മന്നവന്‍ചോല വനത്തിന് സമീപമുള്ള തീര്‍ഥമല ആദിവാസി കോളനിയിലെ കൃഷ്ണ സ്വാമിയുടെ മകന്‍ ബോസിന്‍െറ മൃതദേഹമാണ് പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടത്തെിയത്. ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയവര്‍ മൃതദേഹം വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സമീപത്തെ ആറ്റിറമ്പത്തുള്ള പൊന്തക്കാട്ടിനുള്ളില്‍നിന്നാണ് മൃതദേഹം കണ്ടത്തെിയത്. കൈയും കാലും തോര്‍ത്ത് ഉപയോഗിച്ച് കൂട്ടികെട്ടിയ നിലയിലാണ് നെറ്റിയില്‍ മുറിവും പുറത്തും മുതുകത്തും വെടിയേറ്റ് തുളഞ്ഞ പാടുമുണ്ട്. ബോസിന്‍െറ മൃതദേഹത്തിനായി ശനിയാഴ്ച പൊലീസും വനംവകുപ്പും ചേര്‍ന്ന് കാട്ടിനുള്ളില്‍ തിരഞ്ഞെങ്കിലും കണ്ടത്തെിയില്ല. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു കോളനിയില്‍ ഇയാളെ വെടിവെച്ചത്. തലൈവര്‍ എന്ന് വിളിക്കുന്ന തങ്കസ്വാമിയും മക്കളുമാണ് ബോസിനെ വെടിവെച്ച് വീഴ്ത്തിയതെന്ന് കോളനിയിലെ പുത്രന്‍ എന്ന ആദിവാസി യുവാവ് പൊലീസിന് മൊഴിനല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളനിയിലെ കുടുംബങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്ക്് ഒഴിഞ്ഞുപോയിരുന്നു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരുകയാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.