വെള്ളാപ്പള്ളി അന്വേഷണം നേരിടണം –യോഗം മുന്‍ ജനറല്‍ സെക്രട്ടറി
text_fieldsകൊല്ലം:എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും എസ്.എന്‍ ട്രസ്റ്റിന്‍െറയും സ്ഥാപനങ്ങളിലെ നിയമനത്തിന് കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടാന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്ന് യോഗം മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ഗോപിനാഥന്‍. ഗുരുദര്‍ശനത്തില്‍നിന്ന് വ്യതിചലിച്ച് തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന സംഘടനയായി എസ്.എന്‍.ഡി.പി യോഗത്തെ മാറ്റിയതായും ഗുരുവിന്‍െറ തത്ത്വസംഹിതകള്‍ ബി.ജെ.പിയുമായി ചേരില്ളെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് 100 കോടിയുടെ ആരോപണമാണ് വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് കോളജുകളിലെ നിയമനത്തിന് എത്ര രൂപ വീതം വാങ്ങിയെന്ന് വ്യക്തമാക്കി 600 കോടി രൂപയുടെ ആരോപണമുന്നയിച്ച് വര്‍ക്കലയില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതൊന്നും കണ്ടതായി വെള്ളാപ്പള്ളി നടിക്കുന്നില്ല. ആക്ഷേപം വന്നാല്‍ അന്വേഷണം നടത്താന്‍ എസ്.എന്‍ ട്രസ്റ്റില്‍ വ്യവസ്ഥയുണ്ട്. സ്വന്തം നിലയിലോ കോടതി വഴിയോ അന്വേഷണം നടത്താം. എന്നാല്‍, ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും ഒന്നും അറിയാത്ത പോലെ ഭാവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.