ട്രേഡ് യൂണിയനുകള്‍ കൂട്ടായ്മ തകര്‍ക്കുന്നുവെന്ന് പൊമ്പിള ഒരുമൈ; വിദ്വേഷമില്ലെന്ന് സംയുക്തസമരസമിതി
text_fieldsമൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സമരം നയിച്ച പൊമ്പിള ഒരുമൈ എന്ന കൂട്ടായ്മ പൊളിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ശ്രമിക്കുന്നതായി ആരോപണം. തങ്ങളുടെ സമരത്തില്‍ പങ്കെടുക്കാതിരിക്കാനായി തോട്ടത്തിലെ ലയങ്ങള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നുവെന്നും സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീതൊഴിലാളികളുടെ നേതാവായ ഗോമതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച സമരവേദിയില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞതിനാല്‍ നേതാവായ ഗോമതിയുള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ ഉച്ചയോടെ അഞ്ഞൂറാളം പേര്‍ എത്തിയത് ഇവര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. സമരം ചെയ്യാനത്തെുന്നവരുടെ എണ്ണം എത്ര കുറഞ്ഞാലും അവസാനം വരെ പോരാടുമെന്ന ഉറപ്പിലാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍.
രാപകല്‍ സമരം പ്രഖ്യാപിച്ച സ്ത്രീത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് പിന്‍തിരിപ്പിച്ചതുമൂലമുള്ള അഭിപ്രായ ഭിന്നത മുതലെടുക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൊലീസ് ആവശ്യപ്പെട്ടാലും പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറാന്‍ പാടില്ലായിരുന്നുവെന്ന നിലപാടിലാണ് ഒരു വിഭാഗം പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍.
കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകളെ അണിനിരത്താന്‍ സംയുക്തസമരസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പൊമ്പിള ഒരുമൈക്ക് ബദലായി ആറു സ്ത്രീകളുടെ നിരാഹാര സമരം ആരംഭിക്കാന്‍ കഴിഞ്ഞതും സംയുക്ത സമരസമിതിക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. രാപകല്‍ നിരാഹാരസമരമാണ് ഐക്യ ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേവികുളം പഞ്ചായത്ത് പ്രസിഡന്‍്റ് കവിതകുമാര്‍, പവന്‍തായ് (എ.ഐ.ടി.യു.സി.), കലൈശെല്‍വി, പന്നീര്‍ ശെല്‍വി (ഐ.എന്‍.ടി.യു.സി.), മുത്തുക്കിളി, റോസ് ലി (സി.ഐ.ടി.യു.) എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. പൊമ്പിള ഒരുമൈ സമരക്കാരോട് എതിര്‍പ്പോ വിദ്വേഷമോ ഇല്ലെന്ന്, സമരവേദി സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം മണി പറഞ്ഞു. സമരം വിജയിപ്പിക്കാനും പൊമ്പിള ഒരുമൈയെ പ്രതിരോധിക്കാനും യൂണിയനുകളുടെ ഭാഗത്തുനിന്നും ശക്മായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
