കോഴിക്കോട് ബസ്മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്
text_fieldsകോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. അപകടത്തില്‍ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും.
ഇന്ന് രാവിലെ 7.15നാണ് സംഭവം. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന ശ്രീഗോകുലം ബസാണ് മറിഞ്ഞത്. രാവിലെ ആദ്യ ട്രിപ്പുമായി മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
പൊറ്റമ്മല്‍ ജംഗ്ഷനില്‍വച്ച് ബൈക്ക് യാത്രക്കാരന്‍ റോഡ് മുറിച്ചുകടന്നപ്പോള്‍ ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. മുമ്പിലെയും പിറകിലെയും ഗ്ളാസ് പൊട്ടിച്ചു നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
