Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടിയേരി -എന്‍.കെ....

കോടിയേരി -എന്‍.കെ. പ്രേമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കോടിയേരി -എന്‍.കെ. പ്രേമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തി
cancel

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തി.
വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. മതേതര പാര്‍ട്ടികളുടെ ഏകീകരണത്തിന്‍െറ ആവശ്യകത ഇരുവരും മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കോടിയേരി താമസിക്കുന്ന മുറിയിലേക്ക് പ്രേമചന്ദ്രന്‍ എത്തുകയായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു.
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ളെന്നും സൗഹൃദം പങ്കിടുകയാണ് ഉണ്ടായതെന്നും കൂടിക്കാഴ്ചക്കുശേഷം കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു. ആര്‍.എസ്.പിയുമായി സി.പി.എമ്മിന് ഒരകല്‍ച്ചയുമില്ല.
ദേശീയതലത്തില്‍ ഒരേ വേദിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കേരളത്തില്‍ ആര്‍.എസ്.പി പുലര്‍ത്തുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. എല്ലാവരും യോജിക്കുമെന്നുതന്നെയാണ് പ്രത്യാശയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഏറെക്കാലം ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്ന് കൂടിക്കാഴ്ചക്കുശേഷം എന്‍.കെ. പ്രേമചന്ദ്രനും പ്രതികരിച്ചു.
ഗെസ്റ്റ് ഹൗസില്‍ അടുത്തടുത്ത് താമസിച്ചതിനാല്‍ അദ്ദേഹത്തെ പോയി കണ്ടു. അല്ലാതെ രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല. മതേതര പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും പ്രേമചന്ദ്രനും വിശദമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story