Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി, തൃശൂര്‍,...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതകള്‍ മേയര്‍മാരാകും

text_fields
bookmark_border
കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതകള്‍ മേയര്‍മാരാകും
cancel

തിരുവനന്തപുരം: കണ്ണൂരില്‍ പ്രഥമ മേയര്‍ വനിതയാകും. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലും ഇക്കുറി വനിതകളാവും മേയര്‍മാരാകുക. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് മേയര്‍മാര്‍ പൊതുവിഭാഗത്തിലായിരിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ 44 എണ്ണം വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുമാണ്. ഇതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തു. മാനന്തവാടിയിലാണ് പട്ടികവര്‍ഗ ചെയര്‍പേഴ്സണ്‍ വരുക. പന്തളം, തൃക്കാക്കര, വടക്കാഞ്ചേരി എന്നിവ പട്ടികജാതി വനിതകള്‍ ഭരിക്കും. കോട്ടയം, ഇരിങ്ങാലക്കുട, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം പട്ടികജാതിക്കായിരിക്കും. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത നഗരസഭകള്‍: നെയ്യാറ്റിന്‍കര, വര്‍ക്കല, കരുനാഗപ്പള്ളി, അടൂര്‍, പത്തനംതിട്ട, മാവേലിക്കര, പാല, തൊടുപുഴ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, അങ്കമാലി, ഏലൂര്‍, മരട്, ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണൂര്‍, പാലക്കാട്, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, കല്‍പറ്റ, മട്ടന്നൂര്‍, കാസര്‍കോട്, കൊട്ടാരക്കര, ഹരിപ്പാട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവള്ളി, പാനൂര്‍, ആന്തൂര്‍, ഫറോക്ക്.
ഗ്രാമപഞ്ചായത്തുകള്‍, ബ്ളോക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷന്മാരുടെ സംവരണം വരും ദിവസങ്ങളില്‍ കമീഷന്‍ തീരുമാനിക്കും. ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് സംവരണ നറുക്കെടുപ്പ് ശനിയാഴ്ച കലക്ടറേറ്റുകളില്‍ നടക്കും. ഇതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയാകും. ഏതാനും ദിവസങ്ങള്‍ക്കകം കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. നവംബര്‍ ആദ്യം വോട്ടെടുപ്പ് നടക്കും. രണ്ട് ദിവസങ്ങളായാകും വോട്ടെടുപ്പ്. ആദ്യം തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലുമായി ഏഴ് ജില്ലകളിലും രണ്ടാം ദിവസം മധ്യകേരളത്തിലും. പൊലീസിന്‍െറ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ തയാറായി വരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story