എസ്.എന്‍.ഡി.പി ബാന്ധവത്തിന് പിന്നില്‍ ആര്‍.എസ്.എസിന്‍െറ യു.പി മോഡല്‍
text_fieldsആലപ്പുഴ: സംസ്ഥാനത്തെ പ്രബല പിന്നാക്ക സമുദായ സംഘടനയായ എസ്.എന്‍.ഡി.പിയുമായി കൈകോര്‍ക്കാനുള്ള ബി.ജെ.പി നീക്കത്തിനുപിന്നില്‍ ആര്‍.എസ്.എസിന്‍െറ യു.പി പരീക്ഷണ അജണ്ട. യു.പിയില്‍ പിന്നാക്കക്കാരനായ കല്യാണ്‍സിങ്ങിനെ മുന്നില്‍നിര്‍ത്തി നടത്തിയ തീവ്ര ഹിന്ദുത്വ അജണ്ടയിലൂന്നിയ പരീക്ഷണം വിജയിച്ചതുപോലെ കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കണമെന്ന ആര്‍.എസ്.എസിന്‍െറയും ഇതര സംഘ് പരിവാര്‍ സംഘടനകളുടെയും ആലോചനക്കാണ് ഇപ്പോള്‍ ഏകദേശരൂപമായത്. യു.പിയില്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രക്ക് സമാനമായാണ് ഹൈന്ദവ ഏകീകരണം എന്ന മുദ്രാവാക്യമുയര്‍ത്തി 23ന് കാസര്‍കോട്ടുനിന്ന് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിക്കുന്നത്. അത് ശംഖുമുഖത്ത് സമാപിക്കുമ്പോള്‍ കേരളത്തില്‍ എസ്.എന്‍.ഡി.പിയുടെ തണലില്‍ ബി.ജെ.പിയുടെ കരുത്തുകാട്ടാമെന്നാണ് ആര്‍.എസ്.എസിന്‍െറ വിലയിരുത്തല്‍.
രണ്ട് മുന്നണികളല്ലാതെ മറ്റൊരു മുന്നണിക്ക് കേരളത്തില്‍ സാധ്യതയില്ളെന്ന ജനങ്ങളുടെ പൊതുവിലയിരുത്തല്‍ മാറ്റാനും അവര്‍ക്ക് ആത്മവിശ്വാസം പകരാനും ഇത്തരമൊരു രഥയാത്രയും അതിന് ലഭിക്കുന്ന സ്വീകരണവുംകൊണ്ട് കഴിയുമത്രേ. ആര്‍.എസ്.എസിന്‍െറ ദേശീയ നേതൃത്വത്തിലുള്ള മദന്‍ദാസ്, ദത്താത്രയ ഹൊസബെലെ എന്നിവര്‍ക്ക് വിദ്യാര്‍ഥി സംഘടന ചുമതല കാലത്ത് കേരളത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട്. അവരുടെകൂടി നിര്‍ദേശപ്രകാരമാണ് ആര്‍.എസ്.എസ് വെള്ളാപ്പള്ളിയെ ചുമതലക്കാരനായി നിര്‍ത്തിക്കൊണ്ടുള്ള ഹിന്ദുത്വ രാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം. ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയതയുടെ പ്രചാരണരംഗത്ത് ഹിന്ദുസമുദായ നേതാക്കളെ തെരഞ്ഞപ്പോഴാണ് സംഘ് പരിവാറിന് വെള്ളാപ്പള്ളി അതിന് പറ്റിയ ആളാണെന്ന് തിരിച്ചറിവുണ്ടായത്.ഹൈന്ദവ ഏകീകരണത്തിന് വേണ്ടത്ര ശക്തിപകരാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് കഴിയുന്നില്ളെന്നും ആര്‍.എസ്.എസ് വിലയിരുത്തിയിരുന്നു. അവസരങ്ങള്‍ അവര്‍ മുതലെടുത്തില്ല. അതുകൊണ്ടാണ് വെള്ളാപ്പള്ളിയുമായുള്ള പല പ്രധാന ചര്‍ച്ചകളില്‍നിന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അകറ്റിനിര്‍ത്തപ്പെട്ടത്. ഇപ്പോള്‍ ഒരു കാഴ്ചക്കാരന്‍െറ റോള്‍ മാത്രമെ സംസ്ഥാന നേതാക്കള്‍ക്കുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
