എസ്.എന്‍.ഡി.പി കേരളത്തില്‍ അജയ്യ ശക്തിയായി മാറുന്നു -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: എസ്.എന്‍.ഡി.പി കേരളത്തില്‍ അജയ്യ ശക്തിയാണെന്ന് തെളിഞ്ഞെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത് വലത് കക്ഷികള്‍ സര്‍വനാശത്തിലേക്ക് പോവുകയാണ്. കണ്ണൂര്‍ ലോബിയാണ് സി.പി.എമ്മിനെ പിന്നോട്ടടിച്ചത്. ബി.ജെ.പിയുമായി സഖ്യമുണ്ടായാല്‍ എസ്.എന്‍.ഡി.പി യോഗം പിളരില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് തിരിച്ചത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എല്‍.ഡി.എഫും യു.ഡി.എഫും എസ്.എന്‍.ഡി.പി.യെ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. വിമര്‍ശം എസ്.എന്‍.ഡി.പിയുടെ കരുത്താണ് തെളിയിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരെങ്കിലും എഴുതിക്കൊടുത്തത് വായിക്കുകയാണ്. എസ്.എന്‍.ഡി.പി യോഗത്തിന് ആരോടും വിരോധമില്ല, വിധേയത്വവുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നല്ലതാണ്. പാര്‍ട്ടി നയിക്കുന്നവര്‍ക്കാണ് കുഴപ്പം.
കണ്ണൂര്‍ ലോബിയാണ് സി.പി.എമ്മിനെ പിന്നോട്ടടിച്ചത്. സി.പി.എം ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗുരു സന്ദേശം നാടുമുഴുവന്‍ നടന്നു പറയുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിക്കു പോലും ഗുരുവിന്‍െറ പേരിട്ടിട്ടില്ല. എന്നിട്ടാണ് ഗുരുസന്ദേശം പ്രചരിപ്പിക്കാന്‍ നടക്കുന്നത്.
കേരളത്തില്‍ ബി.ജെപി ശക്തമായി വളരുകയാണ്. അതു കാണാനും മനസ്സിലാക്കാനും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിയണം. 113 വര്‍ഷമായി എസ്.എന്‍.ഡി.പി കേരളത്തിലുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിക്കുനനതിന് മുമ്പ് എസ്.എന്‍.ഡി.പിയുണ്ട്. യോഗത്തെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. വിമര്‍ശിക്കാം. വിമര്‍ശം എസ്.എന്‍.ഡി.പിയുടെ കരുത്താണ് തെളിയിക്കുന്നത്. ബി.ജെ.പിയോട് അടുത്തതിന്‍െറ പേരില്‍ യോഗത്തില്‍ പിളര്‍പ്പുണ്ടാകില്ല. ബി.ജെ.പിയാണ് ഇന്ത്യ ഭരിക്കുന്നത്. എസ്.എന്‍.ഡി.പി വോട്ട് കൊടുത്തിട്ടാണോ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
