മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം തുടങ്ങി
text_fieldsമൂന്നാര്‍: ദിവസക്കൂലി 500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം തുടങ്ങി. മൂന്നാര്‍ പോസ്റ്റ് ഓഫിസിനു സമീപത്തെ സമരസ്ഥലത്താണ് പെമ്പിളൈ ഒരുമൈ നിരാഹാര സമരം നടത്തുന്നത്. ഐക്യട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്ളാന്‍േറഷന്‍ ഒൗട്ട്ലെറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം 500 രൂപയാക്കുന്നതുവരെ മുഴുവന്‍ സ്ത്രീ തൊഴിലാളികളും നിരാഹാരം നടത്തുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയും ലിസിയും പറഞ്ഞു. ദേശീയപാത ഉപരോധിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കില്ല. അതിനാലാണ് പൊലീസ് നിര്‍ദേശപ്രകാരം സമരം പോസ്റ്റ് ഓഫിസ് കവലയിലെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റിയതെന്നും നേതാക്കള്‍ അറിയിച്ചു.
ചൊവ്വാഴ്ച ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലും കുറഞ്ഞ വേതനം സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് പെമ്പിളൈ ഒരുമൈ രണ്ടാം ഘട്ട സമരം ആരംഭിച്ചത്. ഒരുമിച്ച് സമരം നടത്താമെന്ന ട്രേഡ് യൂനിയനുകളുടെ അഭ്യര്‍ഥന നിരസിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ രാപകല്‍ സമരവുമായി ഒറ്റക്ക് മുന്നോട്ട് പോകുകയായിരുന്നു. സ്ത്രീ തൊഴിലാളികളുടെ സമര സ്ഥലത്തേക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. സമരത്തിലുള്ള സ്ത്രീകള്‍ക്ക് നേരെ കല്ളേറുമുണ്ടായി. നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
