ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഹര്‍ത്താലുകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടു വരാന്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണു ആഭ്യന്തരമന്ത്രി പുതിയ ആശയം മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടേയും രാഷ്ട്രീയ^സാമൂഹിക^ സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല പോസ്റ്റില്‍ വ്യക്തമാക്കി.
പുതിയ ബില്‍ നിയമമാവുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍വഴി ഈ വിവരം ജനങ്ങളെ അറിയിച്ചിരിക്കണം, അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണരൂപം
ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ട് വരുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഇതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയ^സാമൂഹിക^സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികളും നിവേദനങ്ങളും സര്‍ക്കാരിന് ലഭിച്ചിരുന്നു. മാത്രമല്ല ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്്റെ ആവശ്യകതയെക്കുറിച്ച് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ആക്റ്റ് എന്ന പേരിലുള്ള ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നത്.
പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണം. എന്നാല്‍ അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടക്കുന്നതും, പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും ഈ ആക്റ്റ് പ്രകാരം കുറ്റകരമായിരിക്കും. ഇതിന് ആറ് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റം തെളിയക്കപ്പെട്ടാല്‍ പ്രതികളായവര്‍ അനുഭവിക്കേണ്ടി വരും. അതോടൊപ്പം ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൗരന്മാര്ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ ലഭ്യമാക്കുന്നതിന്്റെ ഉത്തരവാദിത്വവും പൊലീസില്‍ നിക്ഷിപ്തമായിരിക്കും, ഇതില്‍ വീഴ്ചവരുത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുള്‍പ്പെടെ സുപ്രധാന നിര്‍ദേശങ്ങളടങ്ങിയതാണ് കരട് ബില്‍.
ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ട് വരുന്നതിനെ കുറ...
Posted by Ramesh Chennithala on Wednesday, 30 September 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
