വനഭൂമി: കാബിനറ്റ് വിവരം വെളിപ്പെടുത്തി മന്ത്രി അടൂര്‍ പ്രകാശ്
text_fieldsതൃശൂര്‍: റവന്യൂഭൂമി വനഭൂമിയാക്കി ഉത്തരവിറക്കിയത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലുണ്ടായ തര്‍ക്കം വെളിപ്പെടുത്തി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. തൃശൂര്‍ ജില്ലാ പട്ടയമേളയുടെ ഉദ്ഘാടനത്തിലാണ് മന്ത്രി വിവരങ്ങള്‍ പുറത്തുവിട്ടത്.തന്‍െറ അറിവില്ലാതെയാണ് അത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്നും ഇതെച്ചൊല്ലി വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും താനും തമ്മില്‍ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായതായും അടൂര്‍ പ്രകാശ് പറഞ്ഞു. ഒരിഞ്ച് റവന്യൂ ഭൂമി പോലും വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാരിന്‍െറ കാലത്ത് നല്കിയതിലധികം പട്ടയം യു.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും ഭൂരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
