Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി വാങ്ങിയത് ഒരു കോടിയെങ്കിൽ ബാബു വാങ്ങിയത് പത്ത് കോടി: വി.എസ്

text_fields
bookmark_border
മാണി വാങ്ങിയത് ഒരു കോടിയെങ്കിൽ ബാബു വാങ്ങിയത് പത്ത് കോടി: വി.എസ്
cancel

തിരുവനന്തപുരം: കെ.എം മാണി ഒരു കോടി രൂപയാണ് കോഴയായി കൈപ്പറ്റിയതെങ്കിൽ എക്സൈസ് മന്ത്രി കെ.ബാബു വാങ്ങിയത് പത്തുകോടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇതിൽ നിന്ന് ഒരുഭാഗം പുതുപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്നും വി.എസ് ആരോപിച്ചു. ബാർ കോഴക്കേസിൽ  മന്ത്രി ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നിയമസഭാമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ നഗ്നമായ അഴിമതിയാണ് നടന്നത്. ബാർ ഉടമകളോട് ഇവർ കണക്കുപറഞ്ഞ് കാശുവാങ്ങിക്കുകയായിരുന്നു. മാണിയുടെ കാര്യത്തിലെന്നതുപോലെ ബാബുവിനെതിരായ സമരത്തിനും ജനങ്ങളുടെ പിന്തുണ ലഭിക്കട്ടെയെന്നും വി.എസ്. പറഞ്ഞു.

തുടർന്ന് പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു. ബാബുവിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാർച്ചിന് പ്രതിപക്ഷ എം.എൽ.എമാർ നേതൃത്വം നൽകി.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story