വിദേശയാത്രാവിവാദം: നെയ്യാര്‍ഡാം ഇറിഗേഷന്‍ മേധാവിയുടെ കസേര തെറിച്ചു
text_fields
തിരുവനന്തപുരം: കരാറുകാരുമൊത്ത് പത്തോളം വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്ര നടത്തിയ നെയ്യാര്‍ഡാം ഇറിഗേഷന്‍ മേധാവി വിനോദിന്‍െറ കസേര തെറിച്ചു. വകുപ്പുതല അന്വേഷണത്തത്തെുടര്‍ന്നാണ് നടപടി. വിദേശയാത്രകളെയും നെയ്യാറിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനിടെയാണ് സ്ഥാനചലനം. കരാറുകാരുമൊത്ത് പത്തോളം വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്ര നടത്തിയതുസംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. കോടിക്കണക്കിന് രൂപയുടെ കരാര്‍പണികള്‍ നടക്കുന്ന നെയ്യാറിലെ നിര്‍മാണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് നെയ്യാര്‍ഡാം അസി.എന്‍ജിനീയര്‍ കരാറുകാരുമൊത്ത് വിദേശയാത്ര നടത്തിയത്. പത്തോളം വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്രക്ക് പോയ ഇദ്ദേഹം വകുപ്പില്‍നിന്ന് ഒരനുമതിയും വാങ്ങിയിട്ടില്ളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.