അഴീക്കോട് പിഞ്ചു കുഞ്ഞുങ്ങളടക്കം 20 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു
text_fieldsകണ്ണൂര്‍: അഴീക്കോട് മേഖലയില്‍ ഞായറാഴ്ച പിഞ്ചു കുഞ്ഞങ്ങളടക്കം 20ഓളം പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ചിരുന്ന മൂന്നര വയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ചുകീറി.
അഴീക്കോട് കപ്പക്കടവിലെ വി.കെ. ഹൗസില്‍ അഷറഫിന്‍െറ മകള്‍ ഹൈഫക്കാണ് തെരുവുനായയുടെ കടിയില്‍ സാരമായി പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മുഖത്തിന്‍െറ ഇരുഭാഗത്തും ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്ളാസ്റ്റിക് സര്‍ജറിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. അഴീക്കോട് മൂന്നുനിരത്തിലെ പത്മിനി(60), കപ്പക്കടവിലെ കണ്ണാരത്ത് വളപ്പില്‍ സുനിലിന്‍െറ മകന്‍ അനഘ്ദര്‍ശ് (രണ്ടര), കപ്പക്കടവിലെ അബ്ദുവിന്‍െറ മകള്‍ സമീറ (38), ആയങ്കി കൃഷ്ണന്‍ (72), ലക്ഷ്മി (70), രാജേഷ് (31), ഷീബ (37), മണല്‍ വാരല്‍ തൊഴിലാളികളായ ഉത്തര്‍പ്രദേശ് ബലിയ ജില്ലയിലെ ജയകിഷന്‍ (30), ലക്ഷ്മണ്‍ (37), അനില്‍ യാദവ് (32), രാജ് (22) എന്നിവരാണ് നായ്ക്കളുടെ കടിയേറ്റ മറ്റുള്ളവര്‍.
ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണാടിപ്പറമ്പിലെ മുഹമ്മദിന്‍െറ മകള്‍ മിഷ (രണ്ടര), വാരത്തെ പ്രഭാകരന്‍, കണ്ണൂര്‍ സിറ്റിയിലെ രജനി(66), ചാലയിലെ സുനിത, ജോസ് ഗിരിയിലെ ജിന്‍സ് (35)എന്നിവരെയും ഞായറാഴ്ച തെരുവു നായ്ക്കളുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപഴശ്ശിയിലെ വൃദ്ധ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞ ദിവസം നായ്ക്കളുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
