വിഷ പച്ചക്കറിയുടെ വരവ് തടയല്‍: നിര്‍ദേശം നടപ്പായില്ല
text_fieldsതൃശൂര്‍: വിഷാംശമുള്ള പച്ചക്കറികള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു. വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും എത്തുന്നത് തടയാന്‍ നിയമ നിര്‍മാണം വേണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍ നിര്‍ദേശം നല്‍കിയത്.
വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും എത്തിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടണമെന്നും എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധനകളൊന്നുമില്ലാതെയാണ് വിഷപച്ചക്കറി എത്തുന്നത്. ഇതരസംസ്ഥാന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ചെക്ക് പോസ്റ്റില്‍ സംവിധാനം ഒരുക്കണമെന്ന് ചീഫ്സെക്രട്ടറിയോടും ആരോഗ്യസെക്രട്ടറിയോടും കമീഷന്‍ നിര്‍ദേശിച്ചിരുന്നു. തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജിജു ആന്‍േറാ താഞ്ചന്‍െറ പരാതിയിലായിരുന്നു കമീഷന്‍ ഇടപെടല്‍. പരാതി ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ കമീഷന്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലത്തെുന്ന പച്ചക്കറികളില്‍ അമിതമായ തോതില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന് ആരോഗ്യകുടുംബക്ഷേമ സെക്രട്ടറി റിപ്പോര്‍ട്ടും നല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം കൂടി ഭക്ഷ്യസുരക്ഷാ കമീഷണറെ പരിശോധനാ ചുമതല ഏല്‍പിച്ചതായി സര്‍ക്കാര്‍ കമീഷനെ അറിയിച്ചിരുന്നു.
കൃഷിവകുപ്പ് ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, വാണിജ്യനികുതി, കാര്‍ഷിക സര്‍വകലാശാല പ്രതിനിധി തുടങ്ങിയവര്‍ അംഗങ്ങളായി ഉന്നതസമിതി രൂപവത്കരിച്ചതായും ചെക്പോസ്റ്റുകളില്‍ പരിശോധന നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ തല്‍സമയ പരിശോധനക്ക് സൗകര്യം ഒരുക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അവഗണിച്ചു. വിഷ പച്ചക്കറി എത്തിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചാല്‍ ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാമെന്നാണ് അന്ന് കമീഷന്‍ ചൂണ്ടിക്കാട്ടിയത്.
വിഷുവിന് വിഷരഹിത പച്ചക്കറിയുമായി സി.പി.എം വിളപ്പില്‍ശാല
(തിരുവനന്തപുരം): വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സി.പി.എം രണ്ടാംഘട്ട ഹരിത വിപ്ളവത്തിന്. കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റുന്നതുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ നടന്ന ദ്വിദിന ജൈവപച്ചക്കറി ശില്‍പശാലയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷുവിന് കേരളീയര്‍ തങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ഓണക്കാലത്ത് 2700 ഏക്കറില്‍ ജൈവപച്ചക്കറി കൃഷി നടത്തി 15000 ടണ്‍ പച്ചക്കറിയാണ് ഉല്‍പാദിപ്പിച്ചത്. ഇതു കുറഞ്ഞ വിലയ്ക്ക് നല്‍കിയിട്ടും 17 കോടിയുടെ വില്‍പനയുണ്ടായി. എന്നാല്‍, ഇപ്പോള്‍ പച്ചക്കറിവില കുതിച്ചുയര്‍ന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അഞ്ചുകോടിയാണ് പ്രഖ്യാപിച്ചത്. ഇത് 100 കോടിയായിട്ടെങ്കിലും ഉയര്‍ത്തണം. തരിശ് ഭൂമി ഏറ്റെടുത്ത് വാര്‍ഡ്തല, കുടുംബശ്രീ, പച്ചക്കറി വില്‍പന സംഘങ്ങള്‍ വഴി കൃഷിയിറക്കും. കൃഷിക്കായി വേണ്ടിവരുന്ന സാമ്പത്തിക സഹായം സഹകരണ ബാങ്കുകള്‍ വഴി ലഭ്യമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹായിക്കും.
വിത്തും നടീല്‍ വസ്തുക്കളും ജൈവവളവും അഗ്രിക്ളിനിക്കുകള്‍ വഴി സാങ്കേതിക സഹായവും മറ്റും എല്ലാവരിലേക്കും എത്തിക്കും. ജനുവരി അവസാനത്തോടെ സംസ്ഥാനമാകെ നടക്കുന്ന നടീല്‍ ഉത്സവത്തോടെ ‘വിഷുവിന് വിഷരഹിത സ്വന്തം പച്ചക്കറി’ പദ്ധതിക്ക് തുടക്കമാകുമെന്നും കോടിയേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
