ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനം: വിധി വൈകുന്നതിനെതിരെ ചീഫ് ജസ്റ്റിസിന് പരാതി
text_fieldsകൊച്ചി: ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ വിധി വൈകുന്നതിനെതിരെ ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി. 2014 ഏപ്രില്‍ ഏഴിന് ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ വെച്ച ഹരജികളില്‍ ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഉത്തരക്കടലാസിലെ മൂല്യനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് പ്രഥമദ്യഷ്ട്യാ ബോധ്യമാണെന്ന് ഹരജികള്‍ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹരജിക്കാരായ നിരവധി പേര്‍ അഭിഭാഷകരോട് ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നു. ജുഡീഷ്യല്‍ ഓഫിസര്‍മാരായി നിയമനം ലഭിച്ചവര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. പരിശീലനത്തിനുശേഷം ഹൈകോടതി വിധിപറയുന്നത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. ഫുള്‍ കോര്‍ട്ട് കൂടി തീരുമാനമെടുക്കണമെന്നും ഉടന്‍ വിധിപ്രസ്താവം നടത്തണമെന്നും പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
