തടിയന്റവിട നസീറിനെ ഹാജരാക്കാൻ കോടതി വാറന്റ് പുറപ്പെടുവിച്ചു
text_fieldsഎറണാകുളം: ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ തടിയന്റവിട നസീറിനെ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിന്റെ ഭാഗമായി നസീറിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
കേസിൽ തടിയൻറവിട നസീറിനെ ചോദ്യംചെയ്യാൻ അനുമതി തേടി കേരള പൊലീസ് ബംഗളൂരു എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴിമാറ്റാൻ ശ്രമം നടന്നു എന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് കേരള പൊലീസ് നടപടി. തടിയൻറവിട നസീറിനായി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് എറണാകുളം സ്വദേശി ഷഹനാസ്, കണ്ണൂർ സ്വദേശി തസ് ലീം എന്നിവർ അറസ്റ്റിലായിരുന്നു. നസീർ ഷഹനാസിന് കൈമാറിയ കത്തുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
