Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളിയുടെ യാത്ര തള്ളി യോഗക്ഷേമ സഭ; അക്കീരമണിന്‍റെ രാജി സ്വീകരിച്ചു

text_fields
bookmark_border
വെള്ളാപ്പള്ളിയുടെ യാത്ര തള്ളി യോഗക്ഷേമ സഭ; അക്കീരമണിന്‍റെ രാജി സ്വീകരിച്ചു
cancel

തൃശൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയെ തള്ളി യോഗക്ഷേമ സഭ. യാത്രയുമായി സഹകരിക്കുന്ന സഭയുടെ പ്രസിഡൻറ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് സ്ഥാനം രാജിവെച്ചുവെന്ന് ജനറൽ സെക്രട്ടറി മധു അരുവിക്കര തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത ജനറൽ കൗൺസിൽ യോഗം വരെ വൈസ് പ്രസിഡൻറ് എസ്.കെ.എം. രാമന് പ്രസിഡൻറിെൻറ ചുമതല നൽകിയിട്ടുണ്ട്.

സമത്വ മുന്നേറ്റ യാത്രയിൽ ഉയർത്തുന്ന ചില ആശയങ്ങളോട് ആഭിമുഖ്യമുണ്ട്. എന്നാൽ, യാത്രയുമായി സഭക്ക് ബന്ധമില്ല. സഭാംഗങ്ങൾ അതുമായി സഹകരിക്കുന്നില്ല. യാത്രയിലേക്ക് സഭക്ക് ക്ഷണം കിട്ടിയിട്ടില്ല. അക്കീരമൺ അതുമായി സഹകരിക്കുന്നത് അദ്ദേഹത്തിെൻറ വ്യക്തിപരമായ തീരുമാനവും താൽപര്യവും അനുസരിച്ചാണ്. ഈമാസം 10ന് ചേർന്ന യോഗം ഇക്കാര്യം ചർച്ച ചെയ്ത് തള്ളിയതാണ്. വെള്ളാപ്പള്ളി നടേശൻ രൂപവത്കരിക്കുമെന്ന് പറയുന്ന പാർട്ടിയോട് നിലപാട് എന്തായിരിക്കണമെന്ന് ആലോചിച്ചിട്ടേയില്ലെന്നും മധു അരുവിക്കര പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story