പ്രേതബാധ അകറ്റാന്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പൂജ
text_fieldsകാസര്‍കോട്: കെ.എസ്.ആര്.ടി.സി ബസുകളുടെ പ്രേതബാധ അകറ്റാന്‍ ജീവനക്കാരുടെ പൂജ. ബസുകള്‍ അടിക്കടി അപകടത്തില്‍പെടുന്നത് പ്രേതബാധകൊണ്ടാണെന്നും അതില്‍നിന്ന് രക്ഷനേടുന്നതിന് പൂജയാണ് പരിഹാരമെന്നും പറഞ്ഞാണ് കാസര്‍കോട് ഡിപ്പോയില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ കഴിഞ്ഞ മാസം 22 ന് അര്‍ദ്ധരാത്രി പൂജ നടത്തിയത്. ഇവര്‍ ചേര്‍ന്ന് പിരിച്ചെടുത്ത 20000രൂപ കൊണ്ടാണ് പൂജ നടത്തിയത്.
ഇപ്പോള്‍ ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നേരത്തെ മുതല്‍ പ്രേതബാധയുണ്ടായിരുന്നുവെന്നും ഇവിടെ മരിച്ചവരുടെ പ്രേതങ്ങള്‍ ആണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പ്രശ്നംവെച്ചുനോക്കിയ ജോത്സ്യന്മാര് പറഞ്ഞുവത്രെ. ഇതിനെ ആവാഹിച്ച് തളച്ചില്ളെങ്കില് വന്‍ അപകടമുണ്ടാകുമെന്ന് ചില ജീവനക്കാര്‍ക്ക് ജോത്സ്യന്മാര് മുന്നറിയിപ്പും നല്കി. ഇതേതുടര്‍ന്നാണ് പൂജയൊരുക്കാന്‍ ഇവര്‍ മുതിര്‍ന്നത്. എന്നാല്‍, ആയുധപൂജയോട് അനുബന്ധിച്ചാണ് പൂജ നടത്തിയതെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ വിശദീകരണം.
