നഗ്നഫോട്ടോകൾ പ്രചരിപ്പിച്ചതും തന്നെ വിൽപനചരക്കാക്കിയതും രാഹുലെന്ന് രശ്മി
text_fieldsതിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലനെതിരെ ഭാര്യ രശ്മി ആർ.നായർ. രാഹുല്‍ തന്നെ വില്പന ചരക്കാക്കുകയായിരുന്നു. തന്റെ നഗ്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചതും ഭര്‍ത്താവായ രാഹുലാണെന്ന് ചോദ്യം ചെയ്യലില്‍ രശ്മി വെളിപ്പെടുത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലാണ് രശ്മി പല കാര്യങ്ങളും തുറന്നു പറഞ്ഞത്.
തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും അപ് ലോഡ് ചെയ്തതും രാഹുലാണെന്നും രശ്മി അന്വേഷണ സംഘത്തിന് മൊഴി നല്കി. രശ്മിയുടേതെന്ന പേരില്‍ ഫേസ് ബുക്കിൽ പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് രാഹുല്‍ പശുപാലനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേജിലും ചാറ്റിലും കമന്റിട്ടവര്‍ക്കെതിരെ രശ്മിയാണെന്ന രീതിയിൽ കമന്റുകള്‍ ഇട്ടതും രാഹുലാണെന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ പെൺവാണിഭക്കേസിൽ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഡിജിപി ടി.പി സെന്‍കുമാർ പ്രതികരിച്ചു.
