മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത പാലിക്കണം
text_fieldsശബരിമല: സന്നിധാനത്തേക്ക് മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ് സ്പെഷല്‍ ഓഫിസര്‍ കെ.എസ്. വിമലും സഹാസ് കാര്‍ഡിയോളജി ആശുപത്രിയിലെ ഡോക്ടര്‍ ഒ. വാസുദേവനും വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ഈ വര്‍ഷം മണ്ഡല കാലത്തിന്‍െറ ആരംഭത്തില്‍ തന്നെ മലചവിട്ടുന്നതിനിടെ നാലു ഭക്തര്‍ ഹൃദയാഘാതത്തില്‍ മരിച്ച പശ്ചാത്തലത്തിലായിരുന്നു അടിയന്തര വാര്‍ത്താസമ്മേളനം.
ദര്‍ശനത്തിന് ഓടിയത്തെുന്ന തിരക്കിനിടയില്‍ വിശ്രമിക്കാന്‍ തയാറാകാതെ മലകയറുന്ന ഭക്തര്‍ക്കാണ് അപകടമുണ്ടാകുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ആരോഗ്യവും ശുചിത്വവും പരിപാലിച്ചുകൊണ്ടാകണം മല കയറേണ്ടത്. മലകയറുന്നതിനിടയില്‍ ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുന്നതിനായി തയാറാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ഇരിക്കണം.
നീലിമല, അപ്പാച്ചിമേട്, ചരല്‍ക്കുന്ന്, സന്നിധാനം എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന കാര്‍ഡിയോളജി സെന്‍ററുകളില്‍ പരിശോധനക്ക് തയാറാകണം, തളര്‍ച്ചയോ മറ്റോ അനുഭവപ്പെട്ടാല്‍ വിവിധയിടങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഓക്സിജന്‍ പാര്‍ലറുകള്‍, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കണം. മലകയറുമ്പോള്‍ അമിതമായ ഹൃദയമിടിപ്പ്, ശ്വാസ തടസ്സം മുതലായവ ഉണ്ടാകുന്നെങ്കില്‍ ഉടന്‍ വൈദ്യ സഹായം തേടുകയും വിശ്രമിക്കുകയും ചെയ്യണമെന്നും അവര്‍ അറിയിച്ചു.
അയ്യപ്പഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി
ശബരിമല: ശബരിമല ദര്‍ശനത്തിനത്തെുന്ന അയ്യപ്പഭക്തര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കും. നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്.
അസുഖം വന്നു മരിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ളെങ്കിലും ഭൗതികശരീരം നാട്ടിലത്തെിക്കാനും മരണാനന്തര ചടങ്ങുകള്‍ക്കുമായി ധനസഹായം അനുവദിക്കും. കേരളത്തിനകത്തുള്ള ഭക്തരുടെ ബന്ധുക്കള്‍ക്ക് 30,000 രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും.
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പരിക്കു പറ്റുന്നവര്‍ക്ക് പരമാവധി 10,000 രൂപ ചികിത്സാ ചെലവ് ലഭിക്കും. ശബരിമലയുടെ 25 കി.മീ. ചുറ്റളവില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളും പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
