ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജനവിധി തേടണം –പി.സി. ജോര്‍ജ്
text_fields
കോട്ടയം: അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജനവിധി തേടണമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജ്. പാര്‍ട്ടി സംസ്ഥാന നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തിയതിനാല്‍ നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. കെ.എം. മാണിയുടെ രാജി സ്വീകരിച്ച് കുറ്റക്കാരനല്ളെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയാണ് ഒന്നാം പ്രതി. ഹൈകോടതി പരാമര്‍ശത്തിന്‍െറ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി സത്യസന്ധരായ ആളുകളെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. ജനാധിപത്യപാര്‍ട്ടിയായ കോണ്‍ഗ്രസ് നശിക്കരുതെന്ന ആഗ്രഹത്താലാണ് ഇത് പറയുന്നത്. പ്രാദേശിക നേതാക്കളെപ്പോലും അഴിമതിയില്‍ വഴിനടത്തിയ ഉമ്മന്‍ ചാണ്ടി-മാണി സഖ്യത്തില്‍ വിള്ളല്‍വീണു. മാണിയും ജോസഫും ചേര്‍ന്ന് മലയോര കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. റബര്‍ സബ്സിഡി നല്‍കുമെന്ന് പറഞ്ഞ് പ്രസംഗിച്ചു നടന്നതല്ലാതെ ഒന്നും കൊടുത്തില്ല. മലയോര കര്‍ഷകരുടെ പട്ടയം ഇനിയും നല്‍കിയിട്ടില്ല. ബാര്‍ കോഴ ക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് എന്തുകൊണ്ട് എഫ്.ഐ.ആര്‍ എടുത്തില്ളെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പഞ്ഞു.
ചെയര്‍മാന്‍ ടി.എസ്. ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം.ടി. ജോസഫ്, ജോസ് കോലടി, എസ്. ഭാസ്കരപിള്ള, ഇ.കെ. ഹസന്‍കുട്ടി, തോമസ് കണ്ണന്തറ, മാലത്തേ് പ്രതാപചന്ദ്രന്‍, കല്ലട ദാസ്, ലോനപ്പന്‍ ചാലക്കല്‍, അഡ്വ. ബോബന്‍ ടി. തെക്കേല്‍, ബേബി പാറക്കാടന്‍, ഷാജു പട്ടരുമഠം, ഷൈജോ ഹസന്‍, രവി മൈനാഗപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ സിയാദ് എന്നിവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
