സി.ബി.എസ്.ഇ കലോത്സവം: തൃശൂരിന് ഓവറോള്‍ കിരീടം
text_fieldsതൃശൂര്‍: നാലുദിവസം നീണ്ട സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തില്‍ 1731 പോയന്‍റുമായി ആതിഥേയരായ തൃശൂര്‍ സഹോദയ ഓവറോള്‍ ജേതാക്കളായി. 1453 പോയന്‍റുമായി എറണാകുളം രണ്ടാം സ്ഥാനത്തത്തെി. മലബാര്‍ സഹോദയക്കാണ് മൂന്നാം സ്ഥാനം.
431 പോയന്‍റുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ സ്കൂള്‍ സ്കൂളുകളുടെ വിഭാഗത്തില്‍ ഒന്നാമതത്തെി. 419 പോയന്‍റുമായി കോഴിക്കോട് സില്‍വര്‍ഹില്‍സ് സി.എം.ഐ പബ്ളിക് സ്കൂള്‍ രണ്ടും 361 പോയന്‍റുമായി കൊല്ലം കാവനാട് ലേക്ഫോര്‍ഡ് സ്കൂള്‍ മൂന്നും സ്ഥാനത്തത്തെി. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ യഥാക്രമം 89, 178 പോയന്‍റുകളുമായി ക്രൈസ്റ്റ് സി.എം.ഐ സ്കൂള്‍ ഒന്നാമതത്തെി. എല്‍.പി വിഭാഗത്തില്‍ 31ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 144 ഉം പോയന്‍റുകളോടെ ലേക്ഫോര്‍ഡാണ് ഒന്നാമത്.
വിജയികള്‍ക്ക് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓവറോള്‍ കിരീടമായ സ്വര്‍ണക്കപ്പ് തൃശൂര്‍ ജില്ലക്ക് മന്ത്രി സമ്മാനിച്ചു. സി.എന്‍. ജയദേവന്‍ എം.പി, തൃശൂര്‍ കലക്ടര്‍ എ. കൗശികന്‍, കേരള സി.ബി.എസ്.ഇ മാനേജ്മെന്‍റ് അസോസിയേഷന്‍ ജന.സെക്രട്ടറി ഇന്ദിര രാജന്‍, കേരള കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോംപ്ളക്സ് പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണന്‍, ജന.സെക്രട്ടറി കെ.എ. ഫ്രാന്‍സിസ്, സി.ബി.എസ്.എ മേഖലയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍, ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. ഷാജു എടമന, മുഹമ്മദ് റഷീദ്, ഗ്രാമി അവാര്‍ഡ്ജേതാവ് മനോജ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്കൂള്‍ കലോത്സവം:ആദിവാസികുട്ടികള്‍ക്ക് അവസരം നല്‍കും -മന്ത്രി
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് തങ്ങളുടെ തനതുകലാരൂപം അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ കലോത്സവത്തില്‍ പുതിയ മത്സരങ്ങള്‍ ഉള്‍പ്പെടുത്തും. മത്സരങ്ങളുണ്ടാകുമ്പോള്‍ മാത്രമെ എല്ലാമേഖലകളിലും വളര്‍ച്ചയുണ്ടാകൂ. ആരോഗ്യകരമായ മത്സരമാണ് ഇന്ന് വിദ്യാഭ്യാസമേഖലയിലുള്ളത്. കാമ്പസുകളിന്ന് ശാന്തമാണ്. അത് ഏതെങ്കിലും സര്‍ക്കാറിന്‍െറ നയം മൂലമല്ല. പഠിക്കാനാണ് കലാലയങ്ങളില്‍ എത്തുന്നതെന്ന ബോധം വിദ്യാര്‍ഥികളിലുണ്ടായിരിക്കുന്നു.
വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ സ്വതന്ത്ര നിലപാടാണ് കൈക്കൊണ്ടത്. സി.ബി.എസ്.ഇ ബോര്‍ഡില്‍ അഫിലിയേഷന്‍ ലഭിക്കാനുള്ള എന്‍.ഒ.സി കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നയപരമായ തീരുമാനമെടുത്ത് അത്തരത്തിലുള്ള 600 സ്കൂളുകള്‍ക്ക് എന്‍.ഒ.സി അനുവദിച്ചു.
കേരള സിലബസിലുള്ള 400 ഓളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത് വിദ്യാഭ്യാസരംഗത്തെ വികസനം ലക്ഷ്യമിട്ടാണെന്നും പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
