ഡി.ജി.പി ജേക്കബ് തോമസ് അച്ചടക്കലംഘനം നടത്തിയെന്ന നിലപാടിലുറച്ച് സെന്‍കുമാര്‍
text_fieldsതിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് അച്ചടക്കലംഘനം നടത്തിയെന്ന മുന്‍ നിലപാടിലുറച്ച് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ജേക്കബ് തോമസ് ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ അര്‍ഥമില്ലാത്തതാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും സെന്‍കുമാര്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ അറിയിച്ചു. ജേക്കബ് തോമസ് മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് നിലപാട് ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
നേരത്തേ, സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ജേക്കബ് തോമസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. അതിന് നല്‍കിയ മറുപടി ചീഫ് സെക്രട്ടറിക്ക് കൈമാറിയപ്പോഴാണ് സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയത്. ആഭ്യന്തരവകുപ്പിന് ചീത്തപ്പേരുണ്ടാകുമെന്നതിനാല്‍ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. സെന്‍കുമാര്‍ എന്ത് നിലപാടെടുത്താലും അത് തള്ളാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടാനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. അന്തിമതീരുമാനം ഉടനുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
