മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
text_fieldsമലപ്പുറം: മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. മലയാള പത്രങ്ങളിലെ ചരമ പേജില്‍ നിന്ന് വിലാസം കണ്ടത്തെി ഡല്‍ഹി കേന്ദ്രമാക്കിയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. 59 വയസ്സിനിടയില്‍ മരണമടയുന്ന കുടുംബത്തിലെ മുഖ്യ വരുമാനക്കാരന്‍െറ ആശ്രിതര്‍ക്ക് ഫാമിലി ബെനിഫിറ്റ് സ്കീം പ്രകാരം കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ധനസഹായം ലഭിക്കുമെന്നാണ് വാഗ്ദാനം.
ഒരു പബ്ളിക്കേഷന്‍െറ പേരില്‍ പേര് വ്യക്തമാക്കാത്ത മാനേജര്‍ ഒപ്പിട്ട് അച്ചടിച്ച കത്താണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അയക്കുന്നത്.
ബന്ധപ്പെടാവുന്ന വ്യക്തികളുടെയോ ഓഫിസിന്‍െറയോ ഫോണ്‍ നമ്പര്‍ കത്തില്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറം കോഡൂരില്‍ മരണപ്പെട്ടയാളുടെ ബന്ധുവിന് ഇത്തരമൊരു കത്ത് ലഭിച്ചു. മലയാളത്തില്‍ എഴുതിയ മേല്‍വിലാസം പത്രത്തിലെ ചരമ കോളത്തില്‍ നിന്ന് എടുത്തതാണെന്ന് വ്യക്തമാണ്. ഏത് രീതിയില്‍ മരണം സംഭവിച്ചതാണെങ്കിലും കുടുംബത്തിന്‍െറ വാര്‍ഷിക വരുമാനം 11,000 രൂപയില്‍ കുറവാണെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് കത്തില്‍ പറയുന്നു.
കത്തിനൊപ്പമുള്ള ഫോം പൂരിപ്പിച്ച് റേഷന്‍ കാര്‍ഡിന്‍െറ ഫോട്ടോ കോപ്പിയും 32 രൂപയുടെ തപാല്‍ സ്റ്റാമ്പും സഹിതം അയച്ചു കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് മറ്റൊരു അപേക്ഷാ ഫോമും രേഖകളും തപാലില്‍ അയക്കുമെന്നും അത് 180 രൂപ അടച്ച് കൈപ്പറ്റാമെന്നും വ്യക്തമാക്കുന്നു. അര്‍ഹതയുള്ളവരെ മാത്രം കണ്ടുപിടിച്ച് കത്തയക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് അര്‍ഹതയില്ലാത്തവര്‍ക്ക് കൂടി കത്തയക്കുന്നതെന്നും അര്‍ഹതയില്ലാത്തവരാണെങ്കില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് വിശ്വാസമാര്‍ജിക്കാനും കത്തില്‍ ശ്രമമുണ്ട്.
കത്തില്‍ തന്നെ പ്രിന്‍റ് ചെയ്ത ഫോം അതുപോലെ അയക്കണമെന്നും ഫോട്ടോ കോപ്പി സ്വീകാര്യമല്ളെന്നും ഫോണ്‍ നമ്പര്‍ സഹിതമാണ് അപേക്ഷിക്കേണ്ടതെന്നും നിര്‍ദേശിക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ ധനഹായം സ്വകാര്യ ഏജന്‍സിയിലൂടെ നല്‍കാറില്ളെന്നിരിക്കെ അപേക്ഷ അയച്ചുകൊടുത്താല്‍ വീണ്ടും വിവിധ കാര്യങ്ങള്‍ക്കായി പണം ആവശ്യപ്പെട്ട് വഞ്ചിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.