‘ഓപറേഷന്‍ ബിഗ് ഡാഡി’ പൊലീസിന്‍െറ പിതൃമുഖമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഇരകളെ രക്ഷിക്കാനും ക്രൈംബ്രാഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ സൈബര്‍ പൊലീസ് നടപ്പാക്കുന്ന ‘ഓപറേഷന്‍ ബിഗ് ഡാഡി’ പൊലീസിന്‍െറ പിതൃമുഖം വെളിവാക്കുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി. പ്രലോഭനത്തിന്‍െറ ചതിക്കുഴികളില്‍ വീണാലും ഒരിക്കലെങ്കിലും തിരിച്ചുവരാന്‍ ഒരു കുട്ടി ചിന്തിച്ചാലോ ആഗ്രഹിച്ചാലോ ചൂഷണത്തിന്‍െറ ഏതു നീരാളികരത്തെയും തകര്‍ത്ത് ആ കുട്ടിയെ ജീവിതത്തിന്‍െറ നന്മയിലേക്ക് കൊണ്ടുവരാന്‍ ‘ബിഗ് ഡാഡി’ സഹായിക്കുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ തന്‍െറ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ‘സ്നേഹിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും ചൂഷകരായി മാറുമ്പോള്‍ ആരോട് രക്ഷക്കായി യാചിക്കും എന്ന ഒരു കുട്ടിയുടെ ചോദ്യത്തിനും ചിന്തക്കുമുള്ള മറുപടിയാണ് കേരള പൊലീസിന്‍െറ ‘ഓപറേഷന്‍ ബിഗ് ഡാഡി’. അണുകുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന ബാല്യങ്ങള്‍ക്ക് സുരക്ഷയുടെ പ്രത്യാശയും സംരക്ഷണവും ഇതിലൂടെ ഉറപ്പാക്കും. കുടുംബങ്ങളിലോ സ്കൂളിലോ യാത്രാവേളകളിലോ പൊതുസ്ഥലങ്ങലിലോ ട്യൂഷന്‍ ക്ളാസുകളിലോ കളിസ്ഥലങ്ങളിലോ എവിടെയായാലും കുട്ടികളുടെ പ്രശ്നത്തില്‍ ഇടപെടാനും സംരക്ഷിക്കാനും ബിഗ് ഡാഡി സജ്ജമാണ്’ -സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമായതിന്‍െറ അടിസ്ഥാനത്തിലാണ് ‘ഓപറേഷന്‍ ബിഗ് ഡാഡി’ തുടങ്ങുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്താണ് നോഡല്‍ ഓഫിസര്‍. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ നീക്കങ്ങളിലാണ് രാഹുല്‍പശുപാല്‍ ഉള്‍പ്പെടുന്ന പെണ്‍വാണിഭസംഘത്തെ നെടുമ്പാശ്ശേരിയില്‍നിന്ന് പിടികൂടിയത്. ഈ സാഹചര്യത്തില്‍ പദ്ധതി ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചോ ചൂഷണത്തിന് ഇരയാവര്‍ക്ക് നീതിലഭിക്കാനോ 0471 2449090 നമ്പറില്‍ ബന്ധപ്പെടാം. ഇ-മെയില്‍ : cyberps.pol@kerala.gov.in
എസ്.ഐയെ കാറിടിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പ്രധാന കണ്ണി
നെടുമ്പാശ്ശേരി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം എത്തിയ കാര്‍ തടഞ്ഞ് നിര്‍ത്തി അതിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് എസ്.ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ജിന്‍േറാ പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി തന്നെയാണെന്ന് വിവരം ലഭിച്ചു.
ഇയാളെ പിടികൂടുന്നതിന് കാസര്‍കോട് പൊലീസ് ശ്രമിച്ചുവെങ്കിലും മുങ്ങിയിരിക്കുകയാണ്. കാസര്‍കോട്ടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ജിന്‍േറായുടെ പേരിലാണ് കാറിന്‍െറ ആര്‍.സി.ബുക്കുള്ളത്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ജിന്‍േറാ വല്ലപ്പോഴും മാത്രമാണ് വീട്ടിലത്തെുന്നതെന്ന് പൊലീസിന്‍െറ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
എറണാകുളത്താണ് മിക്കപ്പോഴും ഉണ്ടായിരുന്നത്. ഇയാളെ പിടികൂടുന്നതോടെ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ കണ്ടത്തൊനും കഴിയും. ജിന്‍േറാക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബംഗളൂരുവില്‍നിന്നും നിരവധി പേരെ കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ചില മോഡലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
