പട്ടികജാതി–വര്‍ഗ പ്രാതിനിധ്യം: ഹയര്‍ സെക്കന്‍ഡറിയില്‍ പ്രത്യേകനിയമനത്തിന് ഉത്തരവ്
text_fieldsകല്‍പറ്റ: പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനു ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ 151 തസ്തികകള്‍ സൃഷ്ടിച്ച് പ്രത്യേകനിയമനത്തിന് സര്‍ക്കാര്‍ ഉത്തരവായി.
2011 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക അവലോകനത്തില്‍ വകുപ്പില്‍ ഗെസറ്റഡ്, നോണ്‍ ഗെസറ്റഡ് ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യമില്ളെന്ന് കണ്ടത്തെിയ സാഹചര്യത്തിലാണ് ഇത്. ഗെസറ്റഡ് വിഭാഗത്തില്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചറുടെ 57ഉം, നോണ്‍ ഗെസറ്റഡ് വിഭാഗത്തില്‍ ജൂനിയര്‍ ടീച്ചറുടെ 66ഉം, ലാബ് അസിസ്റ്റന്‍റിന്‍െറ 27ഉം, പ്യൂണിന്‍െറ ഒന്നും തസ്തികകളാണ് സൃഷ്ടിച്ചത്.
സീനിയര്‍ ടീച്ചര്‍ തസ്തികകളുടെ വിവരം (പട്ടികജാതി-പട്ടികവര്‍ഗം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ ക്രമത്തില്‍: കെമിസ്ട്രി: 0-4. കമ്പ്യൂട്ടര്‍ സയന്‍സ്: 2-0. ഇക്കണോമിക്സ്: 1-1. ഇംഗ്ളീഷ്: 10-13. ജ്യോഗ്രഫി: 0-2. ഹിസ്റ്ററി: 2-2. ഹിന്ദി: 1-2. മലയാളം: 1-2. കണക്ക്: 4-3. ഫിസിക്സ്: 0-2.
പൊളിറ്റിക്കല്‍ സയന്‍സ്: 0-2. സുവോളജി: 1-0. ബോട്ടണി: 1-1.
ജൂനിയര്‍ ടീച്ചര്‍-കെമിസ്ട്രി: 0-2. കോമേഴ്സ്: 0-7. ഇക്കണോമിക്സ്: 4-1. ഇംഗ്ളീഷ്: 10-5. ഹിസ്റ്ററി: 4-1. ഹിന്ദി: 2-5.
മലയാളം: 3-4. കണക്ക്: 3-4. ഫിസിക്സ്: 2-5. സുവോളജി: 2-0. ബോട്ടണി: 2-0. ലാബ് അസിസ്റ്റന്‍റ്്: 10-17. പ്യൂണ്‍: 1-0. പുതുതായി സൃഷ്ടിച്ചവക്കുപുറമെ മുന്‍ വര്‍ഷങ്ങളില്‍ സംവരണംചെയ്ത് ഉത്തരവായതും നിയമനം നടത്താത്തതുമായ തസ്തികകള്‍ നിലവിലുണ്ടെങ്കില്‍ അവയിലേക്കും അടിയന്തര നിയമനത്തിനു നടപടിസ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.