Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തിന് കർണാടക പൊലീസും

text_fields
bookmark_border
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തിന് കർണാടക പൊലീസും
cancel

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തിൽ ബംഗളൂരു പൊലീസും പങ്കുചേരുന്നു. 16 വയസുകാരിയായ കര്‍ണാടക സ്വദേശിയും സംഘത്തിന്‍റെ വലയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കർണാടക പൊലീസ് അന്വേഷണത്തിൽ പങ്കുചേരുന്നത്. ഇതുസംബന്ധിച്ച് വിവരങ്ങൾക്കായി കർണാടക പൊലീസ് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ ഫോണിൽ ബന്ധപ്പെട്ടു.

കേസിലെ പ്രധാന പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മിയും ഉള്‍പ്പെടെയുള്ളവരെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും. രാഹുൽ പശുപാലനും ഭാര്യ രശ്മിയും താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്നും പിടിച്ചെടുത്ത ടാബും കമ്പ്യൂട്ടറും പരിശോധനക്ക് വിധേയമാക്കും.

രശ്മി പലര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചുംബന സമരത്തിലൂടെ ലഭിച്ച പ്രശസ്തി ദുരുപയോഗം ചെയ്ത് ആവശ്യക്കാരില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയിരുന്നതായും രാഹുലും രശ്മിയും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story