പെണ്‍വാണിഭസംഘത്തിന് പിന്നില്‍ വന്‍ശൃംഖല –ചെന്നിത്തല
text_fields
ന്യൂഡല്‍ഹി: കൊച്ചിയില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍. നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് പിന്നില്‍ വന്‍ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ശരിയായദിശയില്‍ മുന്നോട്ടുപോകുമെന്നും ബന്ധമുള്ള മുഴുവനാളുകളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ചുംബനസമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും.
അതേസമയം, പെണ്‍വാണിഭസംഘത്തിലെ പ്രധാനയാളുകള്‍ ചുംബനസമരത്തിന്‍െറ മുന്നില്‍നിന്നവരായതിന്‍െറ പേരില്‍ ആ സമരത്തിന്‍െറ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ളെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കേഡര്‍ പോസ്റ്റുകള്‍ റിവ്യൂചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര പേഴ്സനല്‍, പെന്‍ഷന്‍ കാര്യ മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്താനത്തെിയതാണ് ചെന്നിത്തല. കേരളത്തില്‍ രണ്ടു കേഡര്‍ പോസ്റ്റുകളും രണ്ട് എസ് കേഡര്‍ പോസ്റ്റുകളുമാണുള്ളത്. എസ് കേഡര്‍ പോസ്റ്റുകള്‍ കേഡര്‍ പോസ്റ്റുകളാക്കണമെന്നത് കേരളത്തിലെ ഉദ്യോഗസ്ഥരുടെ ദീര്‍ഘകാല ആവശ്യമാണ്. 1998നുശേഷം സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കേഡര്‍റിവ്യൂ നടന്നിട്ടില്ല. ഇപ്പോള്‍ കേഡര്‍റിവ്യൂ പരിഗണിക്കുന്ന സമയമാണ്. ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
