ശബരിമലയിലെ അപ്പം, അരവണ നിര്‍മാണം: സുരക്ഷയും ശുചിത്വവും വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെ അപ്പം, അരവണ നിര്‍മാണത്തിലും പാക്കിങ്ങിലും അതീവ സുരക്ഷയും ശുചിത്വവും പാലിക്കണമെന്ന് ഹൈകോടതി.
ശബരിമലയില്‍ വിതരണം ചെയ്യുന്ന എല്ലാ പ്രസാദങ്ങളുടെയും നിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല സ്പെഷല്‍ കമീഷണര്‍, ഭക്ഷ്യ സുരക്ഷ കമീഷണര്‍ തുടങ്ങിയവരുടെ മേല്‍നോട്ടമുണ്ടാകണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അപ്പം, അരവണ, പ്രസാദം തുടങ്ങിയവയുടെ കാര്യത്തില്‍ ശുചിത്വ മാനദണ്ഡം പരമാവധി ഉറപ്പാക്കണം. ഇവ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും കൈയുറകള്‍ ധരിക്കണം. ശുചിത്വം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ഭക്ഷ്യ സുരക്ഷ കമീഷണറടക്കമുള്ള അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുവേണം പാക്കിങ് ജോലി. പൊതു ആരോഗ്യം, സുരക്ഷ, മാന്യത, ധാര്‍മികത, സമാധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലംഘനമുണ്ടാവുകയോ പരിസ്ഥിതി, ജലം, വായു മലിനീകരണത്തിന് കാരണക്കാരാവുകയോ ചെയ്താല്‍ ഉത്തരവാദികളെ ശിക്ഷിക്കാന്‍ നിയമമുണ്ട്. ഇത് ശബരിമലയിലും പമ്പയിലും ബാധകമാണ്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം മാത്രമല്ല, പൊലീസ് ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
ഇതുസംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിനകത്ത്നിന്ന ും പുറത്തുനിന്നും വരുന്ന ഭക്തര്‍ക്ക് ഇംഗ്ളീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇവിടെയത്തെുന്നവര്‍ പുകവലിക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ക്ക് ബാധ്യതയുണ്ട്. ആവശ്യമെങ്കില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിക്കാമെന്ന് കോടതി വ്യക്തമാക്കി. പമ്പാ നദിയിലെ മലിനീകരണം തടയാനുള്ള നടപടിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിനോട് ആവശ്യപ്പെട്ടു. ബോര്‍ഡ് മെംബര്‍ സെക്രട്ടറിയോ ജില്ലാ എന്‍വയണ്‍മെന്‍റ് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
