നിറപറ: നിയമപരമായ നടപടികള്‍ക്ക് തടസ്സമില്ളെന്ന് ഹൈകോടതി
text_fieldsകൊച്ചി: നിറപറ ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ സാമ്പ്ള്‍ പരിശോധന ഉള്‍പ്പെടെ നിയമപരമായ നടപടികളെല്ലാം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്ന് ഹൈകോടതി.
നിറപറയുടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നിരോധിച്ച നടപടി റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും മനുഷ്യജീവന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയതാണെന്ന് തെളിയിക്കാത്ത സാഹചര്യത്തില്‍ നിരോധം നിലനില്‍ക്കില്ളെന്നതിന്‍െറ പേരില്‍ ഭക്ഷ്യസുരക്ഷാ കമീഷണറുടെ നടപടി റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഭക്ഷ്യസുരക്ഷാ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ ക്ഷേമത്തിന് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് അധികാരമുണ്ടെന്നാണ് അപ്പീലിലെ വാദം. നിറപറ സാമ്പ്ളുകളുടെ പരിശോധനയില്‍ സ്റ്റാര്‍ച്ച് (അന്നജം) അടങ്ങിയിട്ടുണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഉത്തരവിട്ടത്.
എന്നാല്‍, ഉല്‍പന്നങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് തെളിഞ്ഞാല്‍ മാത്രമെ ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് നടപടി എടുക്കാനാവൂവെന്ന് വ്യക്തമാക്കിയ സിംഗ്ള്‍ ബെഞ്ച് ഒക്ടോബര്‍ 13ന് ഈ നിരോധം നീക്കുകയായിരുന്നു. ഉല്‍പന്നങ്ങളുടെ കവറിന് പുറത്ത് വിവരങ്ങള്‍ രേഖപ്പെടുത്തി നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളും വില്‍ക്കാമെന്ന സിംഗ്ള്‍ ബെഞ്ച് നിരീക്ഷണത്തെയും അപ്പീലില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമീഷണര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി നിയമപരമായ എല്ലാ നടപടിയും ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും സാമ്പ്ള്‍ ശേഖരിച്ച് പരിശോധന നടത്താമെന്നും വ്യക്തമാക്കി. എന്നാല്‍, സിംഗ്ള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.
ഹരജി പിന്നീട് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.