മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്: ലോഗോ പ്രകാശനം ചെയ്തു
text_fields
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മുഖദ്ദിമ അക്കാദമിക് സമ്മിറ്റിന്്റെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്ളാമി അഖിലേന്ത്യ അമീര്‍ ജലാലുദ്ദീന്‍ അന്‍സാര്‍ ഉമരി നിര്‍വഹിച്ചു. 2015 ഡിസംബര്‍ 23,24 തിയ്യതികളിലായി നടക്കുന്ന പരിപാടിയില്‍ വംശീയത, വംശീയാധിപത്യം, ആധുനികത, മതദര്‍ശനം, സാമൂഹിക പരിണാമം, ഇന്ത്യയി
ലെ സാമൂഹിക പഠനങ്ങള്‍, ആധുനികതയിലെ ഇസ്ളാമിസത്തിന്്റെ പ്രായോഗിക മാതൃകകള്‍, പൊതു ഇടങ്ങളിലെ മതവും മതേതരത്വവും തുടങ്ങിയ വിഷയങ്ങള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യും. കണ്ണൂരില്‍ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ഇര്ഫാന് അഹ്മദ്, പ്രൊ. എം.ടി അന്‍സാരി, എസ്.എസ് ഹുസൈനി തുടങ്ങിയ ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി അലിഫ് ശുക്കൂര്‍, എസ്.ഐ.ഒ ദേശീയ സമിതിയംഗം മിസ്ഹബ് ഇരിക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
