തിരുമുല്ലവാരം ക്ഷേത്രത്തിലെ കൊലപാതകം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍
text_fieldsകൊല്ലം: മണ്ഡലചിറപ്പ് നടക്കുന്ന ക്ഷേത്രവളപ്പില്‍ ഭക്തരുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. നീണ്ടകര സ്വദേശികളായ നിതിന്‍ദാസ്, നികേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. അക്രമി സംഘത്തിലെ അംഗവും സമീപവാസിയുമായ ചെമ്പന്‍ എന്ന ശ്രീക്കുട്ടനെ കൊലപാതകം നടന്ന ബുധനാഴ്ച തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. തിരുമുല്ലവാരം ഇടയ്ക്കാട്ട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മൈക്ക്സെറ്റ് ഓപറേറ്ററായ തിരുമുല്ലവാരം മൂലങ്കര ലക്ഷംവീട് കോളനിയില്‍ ബാബുവിന്‍െറയും ശാരദയുടെയും മകന്‍ സുമേഷ് (33-കുട്ടന്‍) ആണ് ബുധനാഴ്ച രാവിലെ 7.30 ഓടെ കൊല്ലപ്പെട്ടത്.
മൈക്ക്സെറ്റ് ഓപറേറ്ററായ സുമേഷ് മാതൃസഹോദരിയുടെ കുറമുളത്ത് കിഴക്കേതറയില്‍ വീട്ടില്‍ താമസിച്ചാണ് ജോലിക്ക് പോയിരുന്നത്. അക്രമിസംഘം ആദ്യം ഇവിടെയത്തെി സുമേഷിനെ അന്വേഷിക്കുകയും വീട്ടിലുണ്ടായിരുന്നവരെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രത്തിലത്തെി ഭീകരാന്തരീക്ഷമുണ്ടാക്കുകയും സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സുമേഷിനു നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു.
ശ്രീകോവിലിന് അടുത്തേക്ക് ഓടിയ സുമേഷിനെ വാളുകൊണ്ട് വെട്ടുകയും കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സുമേഷിനെ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തിന് അര കിലോമീറ്റര്‍ അകലെനിന്നാണ് ശ്രീക്കുട്ടനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. അക്രമികള്‍ സമീപ പ്രദേശങ്ങളിലുള്ളവരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു.
സുമേഷും ആക്രമണസംഘവുമായി കഴിഞ്ഞദിവസം ഫോണില്‍ വാക്കേറ്റം നടന്നതായും പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം വെസ്റ്റ് സി.ഐ സുരേഷിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
