പമ്പയില്‍ ശക്തമായ മഴ; നൂറോളം വാഹനങ്ങൾ വെള്ളത്തിനടിയിലായി
text_fieldsശബരിമല: ശബരിമലയിലും പരിസരത്തും പെയ്ത ശക്തമായ മഴയില്‍ പമ്പാനദിയില്‍ വെള്ളം ഉയര്‍ന്നു. ത്രിവേണിയില്‍ പാര്‍ക്ക് ചെയ്ത നൂറോളം വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഒഴുക്കില്‍പെടാതിരിക്കാന്‍ പൊലീസും ഫയര്‍ഫോസും ചേര്‍ന്ന് വാഹനങ്ങള്‍ വടംകെട്ടി നിര്‍ത്തി. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ പെയ്ത കനത്ത മഴയിലാണ് പമ്പാനദിയില്‍ വെള്ളം ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ അയ്യപ്പഭക്തര്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പമ്പ ത്രിവേണി പാർക്കിങ് ഗ്രൗണ്ടിൽ വെള്ളം സാവധാനമാണ് ഉയര്‍ന്നത്. പൊലീസുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് അയ്യപ്പഭക്തരെ ചക്കുപാലം ത്രിവേണി എന്നിവിടങ്ങളില്‍ നിന്ന് മാറ്റിയതിനാല്‍ അപകടം ഉണ്ടായില്ല. സന്നിധാനത്തുള്ള അയ്യപ്പഭക്തര്‍ക്ക് പമ്പയിലേക്ക് പോകുന്നതില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലേക്കുള്ള അയ്യപ്പഭക്തരെ നിലക്കലിലും ചാലക്കയത്തും തടഞ്ഞിരിക്കുകയാണ്. വെള്ളം താഴുന്ന മുറക്കേ ഇവരെ പമ്പയിലത്തെിക്കുകയുള്ളൂ. രാത്രി മഴ ശക്തമാകും എന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ നിലക്കലിലേക്ക് മാറ്റിത്തുടങ്ങി. ആരും പമ്പാനദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം പൊലീസ് ഉച്ചഭാഷിണിയിലൂടെ നല്‍കുന്നുണ്ട്.
അതേസമയം, ശബരിമലയില്‍ നിന്ന് കുന്നാറിലേക്ക് ഭക്ഷ്യസാധനങ്ങളുമായി പോയി മടങ്ങിയ 18 അംഗ സംഘത്തിലെ കാണാതായവരെ ആറു മണിക്കൂറിന് ശേഷം സന്നിധാനത്ത് എത്തിച്ചു. ബുധനാഴ്ച രാവിലെയാണ് കുന്നാര്‍ ഡാമിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി മടങ്ങുന്നതിനിടെ സംഘത്തിലെ ഒരാൾ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. പൊലീസ്, ആര്‍.എ.എഫ്, ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ വനത്തിനുള്ളില്‍ രാത്രി വൈകി നടത്തിയ തിരച്ചിലാണ് ഇവരെ കണ്ടെത്തി സന്നിധാനത്ത് എത്തിച്ചത്. പരിക്കേറ്റ ആളെ സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ചിക്തിസ നൽകി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സന്നിധാനത്തു നിന്ന് ആറു കി.മീ. ദൂരെ വനത്തിനുള്ളിലാണ് കുന്നാര്‍ ഡാം സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
