Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാറൂഖ് കോളജ്: വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് 10 ദിവസം കൂടി

text_fields
bookmark_border
ഫാറൂഖ് കോളജ്: വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് 10 ദിവസം കൂടി
cancel

കൊച്ചി: ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ ഫാറൂഖ് കോളജ് വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ വിശദീകരണം നല്‍കാന്‍ ഹൈകോടതി സര്‍ക്കാറിനും മാനേജ്മെന്‍റിനും പത്ത് ദിവസം കൂടി സമയം അനുവദിച്ചു. സസ്പെന്‍ഡ് ചെയ്യപ്പട്ട ബി.എ സോഷ്യോളജി വിദ്യാര്‍ഥി കെ. ദിനു നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷ് വിശദീകരണത്തിനായി എതിര്‍കക്ഷികള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചത്.
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ വിദ്യാര്‍ഥിക്കെതിരായ നടപടികള്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച കേസ് പരിഗണിക്കവെ സ്റ്റേ നീക്കണമെന്ന് കോളജ് മാനേജ്മെന്‍റിന് വേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് പത്ത് ദിവസത്തിനുശേഷം കേസ് പരിഗണിക്കാന്‍ മാറ്റിയത്.
ലിംഗ വിവേചനം സംബന്ധിച്ച് കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുക, കോളജ് അധികൃതരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ സര്‍വകലാശാല ഇടപെട്ട് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story