Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാരായി ചന്ദ്രശേഖരനെ അനുമോദിക്കാന്‍ ഫസലിന്‍െറ സഹോദരനെത്തി

text_fields
bookmark_border
കാരായി ചന്ദ്രശേഖരനെ അനുമോദിക്കാന്‍ ഫസലിന്‍െറ സഹോദരനെത്തി
cancel

തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാനായി അധികാരമേറ്റ കാരായി ചന്ദ്രശേഖരനെ അനുമോദിക്കാന്‍ കൊല്ലപ്പെട്ട എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്‍െറ സഹോദരന്‍ അബ്ദുറഹ്മാനെത്തി. സത്യപ്രതിജ്ഞ ചെയ്ത ശേഷം ചെയര്‍മാന്‍െറ മുറിയിലത്തെിയാണ് ബൊക്കെ നല്‍കി ആശ്ളേഷിച്ച ശേഷം അനുമോദിച്ചത്. ഫസല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് എറണാകുളം ജില്ലയില്‍ കഴിഞ്ഞുവരുകയാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയാണ് ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞക്കായി നാട്ടിലത്തെിയത്.
ബുധനാഴ്ച നാട്ടിലത്തെിയ കാരായി രാജന്‍ ഇന്ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കില്ളെന്ന് അബ്ദുറഹ്മാന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുമ്പ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമില്ല. ആര്‍.എസ്.എസാണ് ഫസല്‍ വധത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story