Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുംബന സമരത്തിന്‍റെ രാഷ്ട്രീയത്തിനാണ് പിന്തുണ, സംഘാടകർക്കല്ല: വി.ടി ബൽറാം

text_fields
bookmark_border
ചുംബന സമരത്തിന്‍റെ രാഷ്ട്രീയത്തിനാണ് പിന്തുണ, സംഘാടകർക്കല്ല: വി.ടി ബൽറാം
cancel

പാലക്കാട്: ചുംബന സമരത്തിന്‍റെ  രാഷ്ട്രീയത്തിനാണ് പിന്തുണ നൽകിയതെന്ന് വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ്. സംഘാടകർക്കയിരുന്നില്ല, സമരത്തിന്‍റെ രാഷ്ട്രീയ സന്ദേശത്തിനായിരുന്നു തന്‍റെ പിന്തുണയെന്നാണ് ബൽറാമിന്‍റെ പോസ്റ്റ്.

സമരത്തിന്‍റെ സംഘാടകരെ പൊലീസ് അറസ്റ്റ്് ചെയ്ത പശ്ചാത്തലത്തിലാണ് ചുംബനസമരത്തെ അനുകൂലിച്ചിരുന്ന എം.എൽ.എയുടെ പരാമർശം. ഓൺലൈൻ പെൺവാണിഭം നടത്തിയതിന്‍റെ പേരിൽ ചുംബന സമരത്തിന്‍റെ സംഘാടകനായ രാഹുൽ പശുപാലനെയും ഭാര്യ രശ്മി ആർ. നായരെയും തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നൽകുന്ന പിന്തുണ അതിന്‍റെ രാഷ്ട്രീയ സന്ദേശത്തിന്‍റെ സമകാലിക പ്രസക്തിയെ മുൻനിർത്തിയാണ്, അല്ലാതെ സമര സംഘാടകർക്കോ സമരത്തിൽ പങ്കെടുത്ത ഏതെങ്കിലും വ്യക്തികൾക്കോ ഉള്ള പിന്തുണയുടെ ബ്ലാങ്ക് ചെക്കല്ല. സംസ്കാരത്തിന്‍റെയും സദാചാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും വിശ്വാസങ്ങളുടേയുമൊക്കെ പേരു പറഞ്ഞ് പൗരന്‍റെ മൗലികാവകാശങ്ങൾക്ക് നേരെ നിരന്തരമുയരുന്ന വെല്ലുവിളികൾക്കെതിരായ സ്വാഭാവിക ജനാധിപത്യ സമരങ്ങൾക്ക് തുടർന്നും ആശയപരമായ പിന്തുണ അറിയിക്കുന്നു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story