കളമശേരി, കൽപറ്റ നഗരസഭകളിലെ ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെ കളമശേരി, വയനാട് ജില്ലയിലെ കൽപറ്റ നഗരസഭകളിലെ ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയാകാത്ത സാഹചര്യത്തിൽ യു.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ കൗൺസിൽ യോഗം ചേരാനുള്ള ക്വാറം തികയാതെ വരികയും വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നിടത്തും നാളെ ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും.
കളമശേരിയിൽ പാർലമെൻററി പാർട്ടിയോഗം ചേർന്ന് തെരഞ്ഞെടുത്ത റുഖിയ ജമാലിനെ കെ.പി.സി.സി നേതൃത്വം മാറ്റി പകരം ജെസി പീറ്ററെ നേതാവാക്കിയ ഏകപക്ഷീയ നടപടി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. മുൻ ചെയർമാൻ ജമാൽ മണക്കാടിന്‍റെ ഭാര്യയാണ് റുഖിയ. കളമശേരിയിൽ 42 അംഗ നഗരസഭയിൽ യു.ഡി.എഫിന് 23ഉം എൽ.ഡി.എഫിന് 15ഉം നാല് സ്വതന്ത്രരുമാണുള്ളത്. കോൺഗ്രസിന്‍റെ 19 അംഗങ്ങളിൽ ആറു പേർ എ ഗ്രൂപ്പും 13 പേർ ഐ ഗ്രൂപ്പുമാണ്. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ ഇടപെട്ടാണ് എ ഗ്രൂപ്പുകാരിയായ ജെസി പീറ്ററെ ചെയർപേഴ്സൺ ആക്കാൻ തീരുമാനിച്ചത്.
കൽപറ്റയിൽ ജനതാദൾ യുവിന് വൈസ് ചെയർമാൻ സ്ഥാനം മുസ് ലിം ലീഗ് എതിർപ്പ് പ്രകടിപ്പിച്ചതാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഇടയാക്കിയത് യു.ഡി.എഫിന് 15ഉം എൽ.ഡി.എഫിന് 12ഉം അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
