ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസ്: ജനുവരി ഒന്നു മുതൽ മറ്റു സാക്ഷികളെ വിസ്തരിക്കും
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലം ഫ്ലാറ്റിൽ ബംഗ്ലാദേശ് യുവതി പീഡനത്തിനിരയായ കേസിൽ സാക്ഷിവിസ്താരം ജനുവരി ഒന്നിന് പുനരാരംഭിക്കാൻ എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി തിരുമാനം. ഒന്നാം സാക്ഷിയായ പീഡനത്തിനിരയായ യുവതിയുടെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ബാക്കി 34 സാക്ഷികളുടെ വിസ്താരം ജനുവരി ഒന്നു മുതൽ 11 വരെ തുടർച്ചയായി നടത്താനാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിെൻറ തീരുമാനം. എട്ടു പ്രതികളുള്ള കേസിൽ പെൺകുട്ടിയെ നാട്ടിലേക്ക് അയക്കാനുള്ളതിനാൽ പെട്ടെന്ന് വിചാരണ തീർക്കുകയായിരുന്നു.
2015 മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് 21കാരി പീഡനവിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തൃക്കരിപ്പൂർ ഉദിരൂർ അഞ്ചില്ലത്ത് ബദായിൽ എ.ബി. നൗഫൽ (30), വയനാട് മുട്ടിൽ പുതിയപുരയിൽ ബാവക്ക എന്ന സുഹൈൽ തങ്ങൾ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ലാേൻറഷൻ അംബിക എന്ന സാജിത (35), കാപ്പാട് പീടിയക്കൽ റിയാസ് (34), ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാൻ (കുഞ്ഞാമു–45), ഓർക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവകുന്നുമ്മൽ ടി.കെ. മൊയ്തു (45), കർണാടക വീരാജ്പേട്ട കന്നടിയാെൻറ വീട്ടിൽ സിദ്ദീഖ് (25), കൊണ്ടോട്ടി കെ.പി ഹൗസിൽ പള്ളിയങ്ങാടിതൊടി അബ്ദുൽ കരീം (47) എന്നിവരാണ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
