മാധ്യമം, മീഡിയവണ്‍ സന്നിധാനം ബ്യൂറോ തുറന്നു
text_fieldsശബരിമല: മാധ്യമം, മീഡിയവണ്‍ സന്നിധാനം ബ്യൂറോ പ്രവര്‍ത്തനം തുടങ്ങി. ദേവസ്വം ബോര്‍ഡ് അംഗം അജയ്തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ത്തകള്‍ ശരിയായ രീതിയില്‍ നല്‍കുന്ന ചുരുക്കം മാധ്യമങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ് മാധ്യമവും മീഡിയവണ്‍ ചാനലുമെന്ന് അജയ് തറയില്‍ പറഞ്ഞു.
ശബരിമലയിലെ മാധ്യമം പത്രവിതരണം ഉദ്ഘാടനം മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നിര്‍വഹിച്ചു. നന്മയുടെ പക്ഷത്തുനിന്ന് ശബരിമലയുടെ എല്ലാവാര്‍ത്തകളും നല്‍കാനും അതുവഴി ശബരിമല ക്ഷേത്രത്തിന്‍െറ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനും മാധ്യമത്തിനും മീഡിയവണ്‍ ചാനലിനും കഴിയട്ടെ എന്ന് മേല്‍ശാന്തി ആശംസിച്ചു. മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, മാധ്യമം കോട്ടയം യൂനിറ്റ് റെസിഡന്‍റ് മാനേജര്‍ സക്കീര്‍ ഹുസൈന്‍, കോട്ടയം ബ്യൂറോ ചീഫ് സി.എ.എം. കരീം, പത്തനംതിട്ട ബ്യൂറോ ഇന്‍ ചാര്‍ജ് ബിനു.ഡി, ജില്ലാ ലേഖകന്‍ സജി ശ്രീവല്‍സം, മീഡിയവണ്‍ ലേഖകന്‍ ടോബി ജോണ്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സന്നിധാനത്ത് മാളികപ്പുറം ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലാണ് ബ്യൂറോ. ഫോണ്‍: 04735 202153.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
