ബി.ജെ.പി-കേരള കോൺഗ്രസ് സഖ്യത്തിന് പ്രസക്തിയില്ല: പി.കെ കൃഷ്ണദാസ്
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ ഭിന്നത. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരന്‍റെ പ്രസ്താവനക്കെതിരെ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസാണ് രംഗത്തെത്തിയിരിക്കുന്നത്.
കെ.എം മാണിയുടെ അഴിമതിക്കെതിരെ ശക്തമായ സമരം ചെയ്തിട്ടുള്ള പാർട്ടിയാണ് ബി.ജെ.പി. കേരള കോൺഗ്രസ് എമ്മുമായുള്ള സഖ്യ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ആദ്യം മാണി യു.ഡി.എഫ് വിട്ട് പുറത്തുവരട്ടെ. സഖ്യത്തെക്കുറിച്ച് അതിനുശേഷം ആലോചിക്കാംമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണദാസ് പറഞ്ഞത്. മാണിയുമായുള്ള സഖ്യം അണികളിൽ ആശങ്കക്ക് ഇടയാക്കുമെന്നാണ് കൃഷ്ണദാസിന്‍റെ നിലപാട്.
തിങ്കളാഴ്ചയാണ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുമായി സഹകരിക്കാൻ തയാറാണെന്ന് വി. മുരളീധരൻ പറഞ്ഞത്. ഒരു വ്യക്തി അഴിമതി ചെയ്തു എന്നതുകൊണ്ട് പാർട്ടിയെ എതിർക്കേണ്ട ആവശ്യമില്ല. തെക്കൻ ജില്ലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കേരളാ കോൺഗ്രസുമായി സഹകരിച്ച് ഭരണത്തിൽ വരാൻ കഴിയും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത്തരത്തിൽ സഖ്യത്തിന് സാധ്യത കാണുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
