ഫ്ളാറ്റുടമകളില്‍നിന്ന് മാണി അഞ്ച് കോടി വാങ്ങിയെന്ന് ബിജു രമേശ്
text_fieldsതിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തത്തെുടര്‍ന്ന് രാജിവെച്ച മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വീണ്ടും കോഴ ആരോപണവുമായി ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് രംഗത്ത്. ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് മാണി അഞ്ചുകോടി വാങ്ങിയതിന് തന്‍െറ പക്കല്‍ തെളിവുണ്ടെന്ന് ബിജു രമേശ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സംസ്ഥാന ബജറ്റിന് മുമ്പാണ് മാണി പണം വാങ്ങിയത്. മാണി പണം വാങ്ങിയെന്ന് ഫ്ളാറ്റുടമകള്‍ പറയുന്ന ശബ്ദരേഖ അടങ്ങിയ സീഡി തന്‍െറ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടു. 2014 ഒക്ടോബര്‍ 31ന് ബിജു രമേശ് ഉയര്‍ത്തിയ ബാര്‍കോഴ ആരോപണമാണ് മാണിയുടെ രാജിയില്‍ കലാശിച്ചത്.
നേരത്തേ, മാണി അരിമില്ലുകാരില്‍നിന്ന് കോഴ വാങ്ങിയത് തനിക്കറിയാമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും ആരോപിച്ചിരുന്നു.
ഇതുസംബന്ധിച്ച് പിള്ളയും ബിജു രമേശും നടത്തിയ ഫോണ്‍സംഭാഷണം ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.