ഡോ. പി.എ. ഫാത്തിമ എസ്.സി.ഇ.ആർ.ടി ഡയറക്ടർ
text_fieldsതിരുവനന്തപുരം: എസ്.സി.ഇ.ആർ.ടി ഡയറക്ടറായി ഡോ. പി.എ. ഫാത്തിമയെയും ‘കസാക്’ ഡയറക്ടറായി ഡോ. രാജശേഖരൻ പിള്ളയെയും നിയമിച്ച് സർക്കാർ ഉത്തരവായി. എന്നാൽ, സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള (സി.സി.ഇ.കെ) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായുള്ള ഫയൽ ധനവകുപ്പിെൻറ പരിഗണനക്കായി കൈമാറി.
ഉന്നതവിദ്യാഭ്യാസ കൗൺസിലിെൻറ ശിപാർശപ്രകാരം സർക്കാർ പുതുതായി രൂപവത്കരിക്കുന്ന കേരള സ്റ്റേറ്റ് അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (കസാക്) പ്രഥമ ഡയറക്ടർ പദവിയിലേക്കാണ് ആറ്റിങ്ങൽ ഗവ. കോളജിൽനിന്ന് വിരമിച്ച ഡോ. രാജശേഖരൻ പിള്ളയെ നിയമിച്ചത്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എസ്.സി.ഇ.ആർ.ടി) ഡയറക്ടറായി ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് ഡോ. ഫാത്തിമയെ നിയമിച്ചത്.
നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പലായ ഫാത്തിമ, എം.ജി സർവകലാശാലയിൽ സിൻഡിക്കേറ്റംഗമായും വിദൂരവിദ്യാഭ്യാസ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി ഡയറക്ടറായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ്. കസാക്, സി.സി.ഇ.കെ ഡയറക്ടർ പദവികളിൽ എൻ.എസ്.എസ് നോമിനികൾക്കാണ് നിയമനംനൽകുന്നത്. എസ്.സി.ഇ.ആർ.ടി ഡയറക്ടർപദവിയിൽ നിയമിക്കപ്പെട്ട ഡോ. ഫാത്തിമ മുസ്ലിം ലീഗ് നോമിനിയാണ്.
കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തി നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാതൃകയിൽ ഗ്രേഡിങ് നൽകാനാണ് ‘കസാക്’ രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
