ആരോഗ്യപരിശോധന ഫലപ്രദമല്ലെങ്കില്‍ ചെലവ് വഹിക്കും -ഖദാമത്
text_fieldsകൊച്ചി: കൊച്ചിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയശേഷം കുവൈത്തിലത്തെുന്നവര്‍ ആരോഗ്യപരമായി യോഗ്യനല്ളെന്ന് കണ്ടത്തെിയാല്‍ അടച്ച ഫീസ് തിരിച്ചുനല്‍കുന്നതിനൊപ്പം വിമാന നിരക്കും അനുബന്ധ ചെലവുകളും തങ്ങള്‍ വഹിക്കുമെന്ന് മെഡിക്കല്‍ പരിശോധനക്കായി കുവൈത്ത് സര്‍ക്കാര്‍ നിയോഗിച്ച ഖദാമത്ത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്‍സ് അധികൃതര്‍. ഇവരുടെ ഫീസ് നിരക്ക് കൂടുതലായതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതിനാല്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ തലത്തിലുള്ള ഇടപെടലുകള്‍ക്കുശേഷം 12,000 രൂപ ഫീസ് നിരക്ക് നിശ്ചയിച്ച് സെപ്റ്റംബര്‍ മധ്യത്തിലാണ് കൊച്ചിയില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.
കുവൈത്തിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാരുടെ മെഡിക്കല്‍ പരിശോധനയും സ്ക്രീനിങ്ങും ഇപ്പോള്‍ കാര്യക്ഷമമാണെന്ന് ഖദാമത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്‍സ് അധികൃതര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറുമായി ചേര്‍ന്ന് സംസ്ഥാനത്തെ ജനങ്ങളുടെ സൗകര്യവും താല്‍പര്യങ്ങളും കണക്കിലെടുത്താണ് ഖദാമത് പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് മാതൃസ്ഥാപനമായ പബ്ളിക് സര്‍വിസസ് കമ്പനി ഫോറിന്‍ പ്രോജക്ട് കോഓഡിനേറ്റര്‍ ആദില്‍ നാസര്‍ അല്‍ജുമൂര്‍ പറഞ്ഞു. ഖദാമത്തിന്‍െറ കീഴില്‍ മെഡിക്കല്‍ പരിശോധന നടത്തുന്നതുമൂലം ഉദ്യോഗാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ഉദ്യോഗാര്‍ഥിക്ക് അടച്ച ഫീസ് തിരിച്ചുനല്‍കും. സംശയാസ്പദമായ പരാജയമാണെങ്കില്‍ അപേക്ഷകനെ സൗജന്യമായി പുന$പരിശോധനക്ക് വിധേയമാക്കും. സവിശേഷ സാഹചര്യങ്ങളിലെ സംശയാസ്പദമായ പരാജയമാണെങ്കില്‍ കുവൈത്തിലെ ആരോഗ്യ വകുപ്പധികൃതര്‍ക്ക് പുന$പരിശോധന നടത്തി സംശയത്തിന്‍െറ ആനുകൂല്യം സന്ദര്‍ശകന് പരമാവധി ഉറപ്പുവരുത്താനുള്ള ഓണ്‍ലൈന്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനി സ്വമേധയാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ കൊച്ചി ഓഫിസിലെ ജീവനക്കാരെ മുഴുവന്‍ നിലനിര്‍ത്തുകയും അവര്‍ക്ക് കൃത്യമായി വേതനം നല്‍കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. പി.എസ്.സി സീനിയര്‍ അഡൈ്വസര്‍ സല്‍മാന്‍ എ. അല്‍ഹര്‍ബി, ഖദാമത് ഓപറേഷന്‍സ് മാനേജര്‍ മാത്യൂസ് ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മുംബൈ, ദഡഹി എന്നീ നഗരങ്ങളിലാണ് കൊച്ചി കൂടാതെ ഖദാമത്തിന് സെന്‍ററുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
