Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീനാക്ഷിയുടെ ആഗ്രഹ ചിത്രം വൈറലായി; മന്ത്രിക്കൊപ്പമുള്ള ചിത്രം കണ്ടത് 4.7 ലക്ഷം പേര്‍

text_fields
bookmark_border
  • ഇതുവരെ 18400 ഓളം പേര്‍ ലൈക് ചെയ്തു
മീനാക്ഷിയുടെ ആഗ്രഹ ചിത്രം വൈറലായി; മന്ത്രിക്കൊപ്പമുള്ള ചിത്രം കണ്ടത് 4.7 ലക്ഷം പേര്‍
cancel

തിരുവനന്തപുരം: നാലാം ക്ളാസുകാരിയായ മീനാക്ഷിയുടെ, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായി. വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത ചിത്രം വെള്ളിയാഴ്ച വൈകീട്ട്നാലിനുള്ളില്‍ 470133  പേര്‍ കണ്ടുകഴിഞ്ഞു.
തിരുവനന്തപുരം മണക്കാട് ഗവ. ഹൈസ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയായ മീനാക്ഷിയുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു വിദ്യാഭ്യാസ മന്ത്രിക്കൊപ്പം ഒരു ഫോട്ടോ എടുക്കുകയെന്നത്. ഈ ആഗ്രഹം സഫലീകരിക്കാന്‍ മണക്കാട് ഗവ. വി.എച്ച്.എസ്.എസിലെ അധ്യാപികയായ മാതാവ് രജിതകുമാരിയെയും കൂട്ടി മീനാക്ഷി വ്യാഴാഴ്ച വൈകീട്ട് മന്ത്രിയുടെ ചേംബറിലത്തെുകയായിരുന്നു. മീനാക്ഷിയുടെ ആഗ്രഹം അറിഞ്ഞ ഉടനെ മന്ത്രി അരികെ നിര്‍ത്തി രജിതകുമാരിയുടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുപ്പിച്ചു. വീട്ടിലത്തെിയ ശേഷം രജിതകുമാരി മന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഫോട്ടോ വിദ്യാഭ്യാസ മന്ത്രി ‘എന്നെ ഇന്ന് ഓഫിസില്‍ സന്ദര്‍ശിച്ച കൊച്ചുമിടുക്കി’ എന്ന അടിക്കുറിപ്പോടെ തന്‍െറ ഫേസ് ബുക് പേജായ www.facebook.com/PK.Abdu.Rabb ല്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വന്‍ ഹിറ്റായി മാറിയ ഫോട്ടോ ഇതുവരെ 18400 ഓളം പേര്‍ ലൈക് ചെയ്തിട്ടുണ്ട്. 430 ഓളം കമന്‍റുകളും ലഭിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story