ഉണ്ണിയാടനെ വീണ്ടും വിസ്തരിക്കണമെന്ന് ജോര്‍ജ്
text_fieldsതിരുവനന്തപുരം: കൂറുമാറ്റനിരോധനിയമപ്രകാരം തനിക്കെതിരെ ഹരജി നല്‍കിയ തോമസ് ഉണ്ണിയാടനെ വീണ്ടും വിളിച്ചുവരുത്തി ക്രോസ്വിസ്താരം നടത്തണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് സ്പീക്കര്‍ക്ക് പരാതി നല്‍കി. നിയമസഭാംഗത്വം രാജിവെച്ച് വ്യാഴാഴ്ച നല്‍കിയ കത്തിനൊപ്പമാണ് പരാതിയും സമര്‍പ്പിച്ചത്.
തന്നെ അയോഗ്യനാക്കാന്‍ ഉണ്ണിയാടന്‍ നല്‍കിയ ഹരജിയിലെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാസെക്രട്ടറിയെ വിസ്തരിച്ചപ്പോള്‍ പരാതിക്കൊപ്പം ഹാജരാക്കിയ പ്രമാണങ്ങളിലെ തിരിമറിയെക്കുറിച്ച് അന്വേഷണം നടക്കുന്നതായി അദ്ദേഹം മൊഴിനല്‍കിയിട്ടുണ്ട്.
എന്നാല്‍, പരാതിക്കാരനായ തന്നില്‍നിന്ന് തെളിവ് ശേഖരിച്ചിട്ടില്ല. പരാതിക്കാരനായ താന്‍ അറിയാതെയുള്ള അന്വേഷണം ദുരൂഹമാണെന്ന് ജോര്‍ജ് പരാതിയില്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
