Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2015 12:30 PM IST Updated On
date_range 29 March 2017 4:34 PM ISTതദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ഒക്ടോബർ 31നും നവംബർ അഞ്ചിനും ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 10.30നുമായിരിക്കും നടപടികൾ ആരംഭിക്കുക. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നവർക്കേ നവംബർ 18,19 തീയതികളിൽ നടക്കുന്ന അധ്യക്ഷൻ/ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയൂ.
പ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കാത്തവർ തെരഞ്ഞെടുക്കപ്പെടുന്ന തീയതി മുതൽ 30 ദിവസത്തിനകം പ്രസിഡൻറ്/ചെയർപേഴ്സൺ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടുമെന്ന് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
